സ്വാഗതസംഘം ഓഫിസ് ഉദ്​ഘാടനം

വടകര: ഏപ്രിൽ അഞ്ച്, ആറ്, ഏഴ് തീയതികളിൽ നടക്കുന്ന യൂത്ത് കോൺഗ്രസ് സമ്മേളനത്തി​െൻറ സ്വാഗതസംഘം കമ്മിറ്റി ഓഫിസ് വടകര പബ്ലിക് ലൈബ്രറിക്കു സമീപം ഡി.സി.സി പ്രസിഡൻറ് അഡ്വ.ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. കൊലപാതക രാഷ്ട്രീയത്തിനും വർഗീയ ഫാഷിസത്തിനുമെതിരെ ശക്തമായ പോരാട്ടത്തി​െൻറ നാളുകളിലേക്ക് യുവജനങ്ങൾ മുന്നോട്ടുവരണമെന്ന് അദ്ദേഹം പറഞ്ഞു. കൊലപാതകങ്ങൾക്ക് കൂട്ടുനിൽക്കുന്നവരാണ് ഇന്ന് കേരളം ഭരിക്കുന്നത്. അക്രമങ്ങൾകൊണ്ട് ജനങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത് എന്നും അദ്ദേഹം പറഞ്ഞു. പി.കെ. രാഗേഷ് അധ്യക്ഷത വഹിച്ചു. കാവിൽ രാധാകൃഷ്ണൻ, അഡ്വ. സി. വത്സലൻ, അനൂപ് വില്യാപ്പള്ളി, പി.ടി.കെ. നജ്മൽ, പുറന്തോടത്ത് സുകുമാരൻ, ശീതൾരാജ്, ടി.വി. സുധീർ കുമാർ, പ്രമോദ് കോട്ടപ്പള്ളി, ബാബു ഒഞ്ചിയം, ശശിധരൻ കമ്പനപ്പാലം, കെ.പി. ബിജു, ബവിത്ത്‌ മലോൽ, എന്നിവർ സംസാരിച്ചു. സ്റ്റീഫൻ ഹോക്കിങ് അനുസ്മരണം നാദാപുരം: വിഖ്യാത ഭൗതിക ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിങ്ങി‍​െൻറ വിയോഗത്തിൽ നാദാപുരം ഗവ. കോളജ് സയൻസ് ക്ലബ് അനുശോചിച്ചു. പ്രിൻസിപ്പൽ ഡോക്ടർ എം. ജ്യോതിരാജ് അനുസ്മരണ പ്രഭാഷണം നടത്തി. ശാസ്ത്ര ലോകത്തിന് ഹോക്കിങ് നൽകിയ സംഭാവനകളെ കുറിച്ച് ഇ.ടി. ഇൽയാസ് ക്ലാസെടുത്തു. വി. പ്രജിന, അമയ രാജ് എന്നിവർ സംസാരിച്ചു. സയൻസ് ക്ലബ് പ്രസിഡൻറ് ആർ. ഗോകുൽ അധ്യക്ഷത വഹിച്ചു. കെ.കെ. അർജുൻ സ്വാഗതവും കാവ്യ പത്മൻ നന്ദിയും പറഞ്ഞു. സ്റ്റീഫൻ ഹോക്കിങ്ങി​െൻറ ജീവിതം ആസ്പദമാക്കിയുള്ള സിനിമ 'ദ തിയറി ഓഫ് എവരിതിങ്' പ്രദർശിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.