തണ്ണീർപന്തൽ^കീരിയങ്ങാടി നടപ്പാത യാഥാർഥ്യമാവുന്നു

തണ്ണീർപന്തൽ-കീരിയങ്ങാടി നടപ്പാത യാഥാർഥ്യമാവുന്നു തണ്ണീർപന്തൽ: ഏറെക്കാലത്തെ മുറവിളിക്കു ശേഷം നാട്ടുകാരുടെ ചിരകാലാഭിലാഷമായ തണ്ണീർപന്തൽ-റഹ്മാനിയ്യ കോളജ് കീരിയങ്ങാടി നടപ്പാത യാഥാർഥ്യമാവുന്നു. വർഷകാലമാവുന്നതോടെ ചളിയും വെള്ളവും കാരണം കാൽനട ദുഷ്കരമാവുന്ന സ്ഥിതി സംബന്ധിച്ച 'മാധ്യമം' വാർത്ത ശ്രദ്ധയിൽപ്പെട്ട കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചു. 80 സെ.മീറ്റർ ഉയരവും രണ്ടു മീറ്റർ വീതിയുമാണ് നടപ്പാതക്കുണ്ടാവുക. എളയടം ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ് പ്രവൃത്തി ഏറ്റെടുത്തത്. ആയഞ്ചേരി പഞ്ചായത്തിലെ ഏറ്റവും പഴക്കംചെന്ന ഈ നടവഴിയിലൂടെ കടമേരി, കീരിയങ്ങാടി ഭാഗത്തുള്ളവർക്ക് എളുപ്പത്തിൽ തണ്ണീർപന്തൽ ടൗണിലേക്കെത്താനാവും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കുള്ള വിദ്യാർഥികളുൾപ്പെടെ നൂറുക്കണക്കിന് പേർക്ക് യാത്രക്ക് സൗകര്യമാവും ഈ നടപ്പാത. നിർമാണപ്രവൃത്തി ഉദ്ഘാടനം ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻറ് എം.എം. നശീദ ടീച്ചർ നിർവഹിച്ചു. വാർഡംഗം വെള്ളിലാട്ട് റസിയ അധ്യക്ഷത വഹിച്ചു. കാട്ടിൽ മൊയ്തു മാസ്റ്റർ, ചിറക്കൽ മമ്മൂട്ടി, പുത്തലത്ത് അമ്മദ്, അഷ്റഫ് വെള്ളിലാട്ട് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.