വന്യജീവി സങ്കേതത്തിലെ കാമറ മോഷണം പോയി

സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതത്തിൽ വനംവകുപ്പ് സ്ഥാപിച്ച ട്രാപ്പ് കാമറ മോഷണം പോയതായി പരാതി. നായ്ക്കട്ടി ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ തമ്പുരാട്ടിക്കാവ് ഭാഗത്ത് സ്ഥാപിച്ചിരുന്ന 20,000 രൂപ വിലവരുന്ന കാമറയാണ് നഷ്ടപ്പെട്ടത്. സംഭവത്തിൽ, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ നൽകിയ പരാതിയിൽ ബത്തേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. കൽപറ്റ മണ്ഡലം സമഗ്ര വികസന രേഖ: യോഗം ഇന്ന് കൽപറ്റ: കൽപറ്റ മണ്ഡലത്തിലെ വികസനവുമായി ബന്ധപ്പെട്ട് കിലയുടെ സഹകരണത്തോടെ സമഗ്ര വികസന രേഖ തയാറാക്കുമെന്ന്് സി.കെ. ശശീന്ദ്രൻ എം.എൽ.എ പറഞ്ഞു. ഇതേക്കുറിച്ച് ആലോചിക്കുന്നതിന് വെള്ളിയാഴ്ച പകൽ പതിനൊന്നിന് സിവിൽസ്റ്റേഷനിലെ ആസൂത്രണ ഭവനിൽ യോഗം ചേരും. കില ഡയറക്ടർ ജോയ് ഇളമൺ, ത്രിതല പഞ്ചായത്ത് ഭരണസാരഥികൾ, സഹകരണബാങ്ക് പ്രതിനിധികൾ, സി.ഡി.എസ് ചെയർപേഴ്സന്മാർ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. മൂന്നു വയസ്സുകാരിയെ തെരുവ്നായ ആക്രമിച്ചു കാപ്പംകൊല്ലി: മൂന്ന് വയസ്സുകാരിയെ തെരുവ് നായ ആക്രമിച്ചു. കര്‍പ്പൂരക്കാട് വനംവകുപ്പ് ഓഫിസിന് പരിസരത്ത് താമസിച്ചുവരുന്ന മനോജി​െൻറ മകള്‍ ലക്ഷ്മി(മൂന്ന്)യെയാണ് തെരുവ് നായ ആക്രമിച്ചത്. വീട്ടുമുറ്റത്ത് അമ്മ കുളിപ്പിക്കാനായി നിര്‍ത്തിയപ്പോഴാണ് ലക്ഷ്മിയെ നായ ആക്രമിക്കുന്നത്. പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ അമ്മക്കും പരിക്കേറ്റു. കൈവിരലിന് കടിയേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച് കുത്തിവെപ്പെടുത്തു. പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്നും സ്കൂള്‍ സമയങ്ങളില്‍ റോഡില്‍ അലഞ്ഞുതിരിയുന്ന നായ്ക്കള്‍ കുട്ടികളടക്കമുള്ളവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നതായും പ്രദേശവാസികള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.