കെ. കുഞ്ഞനന്തൻ മാസ്​റ്റർക്ക് ആദരവും പുസ്​തക പ്രകാശനവും 25ന്

വടകര: നവതിയുടെ നിറവിൽ നിൽക്കുന്ന ഭാഷ പണ്ഡിതനും എഴുത്തുകാരനും അധ്യാപകനുമായ കെ. കുഞ്ഞനന്തൻ മാസ്റ്റർക്കുള്ള ആദരവും പുരാണകഥയെ ആസ്പദമാക്കി അദ്ദേഹം രചിച്ച 'രാമായണം നേർവായന' എന്ന ഗ്രന്ഥത്തി‍​െൻറ പ്രകാശന കർമവും ചരിത്രകാരൻ എം.ജി.എസ്. നാരായണൻ 25ന് വടകര കേളുഏട്ടൻ സ്മാരക മന്ദിരത്തിൽ നടക്കുന്ന ചടങ്ങിൽ നിർവഹിക്കുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സാംസ്കാരിക സദസ്സ് വടകര സംഘടിപ്പിക്കുന്ന ചടങ്ങിൽ പ്രഫ. രാജേന്ദ്രൻ എടത്തുംകര പുസ്തകം പരിചയപ്പെടുത്തും. പരിപാടിയുടെ ഭാഗമായി ഇരിങ്ങൽ കൃഷ്ണ‍​െൻറ കവിത സമാഹാരത്തി‍​െൻറ പ്രകാശനം കവി വീരാൻ കുട്ടി നിർവഹിക്കും. യു. കലാനാഥൻ, ടി.പി. കുഞ്ഞിരാമൻ, നാണു പാട്ടുപുര മാന്ത്രികൻ രാജീവ് മേമുണ്ട എന്നിവരെ ആദരിക്കും. വാർത്തസമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ എടയത്ത് ശ്രീധരൻ, കൺവീനർ ഇരിങ്ങൽ കൃഷ്ണൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.