കാപ്പ്​മല, പാറയിൽ നിവാസികൾക്ക്​ കുടിവെള്ള വിതരണം ഭാഗികമെന്ന്​ പരാതി

നന്മണ്ട: ഗ്രാമപഞ്ചായത്ത് 11, 12 വാർഡുകളിലുൾപ്പെട്ട കാപ്പ്മല, പാറയിൽ, അരീക്കുളങ്ങര നിവാസികൾക്ക് കുടിവെള്ളം കിട്ടുന്നത് ആഴ്ചയിൽ നാല് ദിവസമെന്ന് പരാതി. കരായിൽ കുഴിച്ച കിണറിൽ നിന്ന് പന്ത്രണ്ടര എച്ച്.പി മോേട്ടാർ ഉപയോഗിച്ചാണ് കാപ്പ്മലയിലുള്ള ടാങ്കിലേക്ക് വെള്ളം എത്തിക്കുന്നത്. ഏത് വേനലിലും വറ്റാത്ത ജല സംഭരണിയാണ് കരായിലെ കിണർ. പഞ്ചായത്തിലെ പകുതിയോളം വാർഡുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ കഴിയുന്ന ജലസംഭരണിയാണിത്. ഇൗ ശുദ്ധജല സ്രോതസ്സാണ് സമീപപ്രദേശങ്ങളിലെ കിണറുകളിൽ പോലും വെള്ളം നിലനിർത്തുന്നത്. എഴുപതോളം വീട്ടുകാരാണ് കുടിവെള്ള പദ്ധതി ഉപഭോക്താക്കളായുള്ളത്. കുടിവെള്ളം കിട്ടുന്നതിനായി വീട്ടുകാർ 80 രൂപയാണ് കമ്മിറ്റിക്ക് നൽകുന്നത്. കുടിവെള്ളം പൂർണമായും ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ഉപഭോക്താക്കൾ പറയുന്നു. തുടക്കത്തിൽ ഏഴു ദിവസം ലഭിച്ചിരുന്ന കുടിവെള്ളം ഇപ്പോൾ എങ്ങനെ നാല് ദിവസമായി ചുരുങ്ങിയെന്നും അവർ ചോദിക്കുന്നു. വിദ്യാലയങ്ങൾ വേനലവധിക്ക് അടച്ചാൽ പലരും കുട്ടികളെയും കൂട്ടി ബന്ധുവീട്ടിൽ പോകാനൊരുങ്ങിയിരിക്കുകയാണ്. ചൂട് പാരമ്യത്തിലെത്തുന്ന മീനം, മേടം മാസങ്ങളിൽ പൂർണമായും വെള്ളം കിട്ടാതെ ദിനരാത്രങ്ങൾ എങ്ങനെ തള്ളിനീക്കുമെന്നും പ്രദേശവാസികളായ ഉപഭോക്താക്കൾ ചോദിക്കുന്നു. ജല വിതരണ പൈപ്പിനാണോ, മോേട്ടാറിനാണോ തകരാറ് എന്നതിനെക്കുറിച്ചും കമ്മിറ്റി അജ്ഞത നടിക്കുകയാണെന്നാണ് കോളനിനിവാസികളുടെ ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.