ദേവിക ഒറ്റപ്പെടില്ല: നാടുണ്ട്​ കൂടെ

ദേവിക ഒറ്റപ്പെടില്ല; നാടുണ്ട് കൂടെ കോഴിക്കോട്: മാതാപിതാക്കൾ നഷ്ടപ്പെട്ട ദേവിക ഒറ്റപ്പെടില്ലെന്ന പ്രതിജ്ഞയുമായി നാട്. പന്നിയങ്കര ചേപ്പുള്ളി പറമ്പിൽ ഒന്നര സ​െൻറിൽ താമസിക്കുന്ന ദേവികയുടെ പിതാവ് പപ്പടനിർമാണ തൊഴിലാളിയായ കൃഷ്ണൻകുട്ടി അർബുദം ബാധിച്ച് ഒന്നരക്കൊല്ലം മുമ്പ് മരിച്ചിരുന്നു. ഹൃദയസംബന്ധമായ രോഗത്താൽ ഒരു മാസം മുമ്പ് മാതാവ് ഗീതയും വിടപറഞ്ഞതോടെ ദേവിക തനിച്ചായി. എന്നാൽ, കോഴിക്കോട് ബി.ഇ.എം ഹൈസ്കൂളിൽ ഒമ്പതാം ക്ലാസുകാരിയായ ദേവികക്ക് വീട് പണിതുനൽകി അധ്യാപകരും സഹപാഠികളും മാതൃകയായിരുന്നു. തുടർപഠനത്തിനുള്ള മുഴുവൻ ചെലവുകളും കോഴിക്കോട് ഖാദിയായിരുന്ന നാലകത്ത് മുഹമ്മദ് കോയയുടെ ഒാർമക്കായുള്ള ഖാദി ഫൗണ്ടേഷൻ ഏറ്റെടുത്തിരിക്കയാണിപ്പോൾ. ലൈഫ് പദ്ധതിയിൽ പൂർത്തിയാവാത്ത അഗതികളിലൊരാളുടെ ഭവനനിർമാണം ഏറ്റെടുത്ത ഖാദി ഫൗണ്ടേഷൻ ഇക്കൊല്ലം മൊത്തം അഞ്ച് അനാഥ പെൺകുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുക്കാനാണ് തീരുമാനിച്ചതെന്ന് ഭാരവാഹികൾ അറിയിച്ചു. പഠനാവശ്യത്തിനുള്ള ചെലവി​െൻറ ആദ്യഗഡു ഫൗണ്ടേഷൻ വാർഷികത്തിൽ പി.വി. അബ്ദുൽ വഹാബ് എം.പി ദേവികക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.