പൊതുവഴി തടസ്സപ്പെടുത്തിയത്​ ചോദ്യംചെയ്​തതിനെ തുട​ർന്ന്​ സംഘർഷം

വെള്ളിമാട്കുന്ന്: പൊതുവഴി തടസ്സപ്പെടുത്തിയത് ചോദ്യംചെയ്തതിനെ തുടർന്ന് സംഘർഷം. വെള്ളിമാടുകുന്ന് വൈദ്യുതി ഭവനു സമീപത്തെ പാലപ്പറമ്പ് റോഡ് വടക്കേതൊടിയിലെ കനാൽ റോഡിലേക്കുള്ള കോർപറേഷൻ വഴി തടസ്സപ്പെടുത്തുന്നതായി കാണിച്ച് പ്രദേശവാസികൾ നേരത്തേ പൊലീസിൽ പരാതി നൽകിയിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ഏഴേമുക്കാേലാടെ വാഹനവുമായി വീട്ടിലേക്ക് പോയയാളെ തടഞ്ഞ് കൈയേറ്റം ചെയ്തതായാണ് പൊലീസിൽ പരാതി. വാഹനമോടിച്ച വലിയവീട്ടിൽ സാബു ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. തർക്കത്തെ തുടർന്ന് പൊലീസിന് പരാതി ലഭിച്ചിരുന്നതിനാൽ ഗതാഗതം തടസ്സപ്പെടുത്തരുതെന്ന് പറഞ്ഞിരുന്നതായി ചേവായൂർ എസ്.െഎ ഇ.കെ. ഷിജു പറഞ്ഞു. ബുധനാഴ്ച നടപടികൾ സ്വീകരിക്കുമെന്ന് എസ്.െഎ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.