നഗരത്തിൽ രണ്ട്​ പുതിയ ബസ്​ബേകൾ വരുന്നു

കോഴിക്കോട്: നഗരത്തിൽ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി രണ്ട് ബസ്ബേകൾ വരുന്നു. ഇതിനായി ഒരു കോടി രൂപയുടെ പദ്ധതി വകയിരുത്തിയതായി അസി. എക്സി. എൻജിനീയർ അറിയിച്ചു. മൊഫ്യൂസൽ ബസ്സ്റ്റാൻഡി​െൻറ മുൻവശത്തും, സ്റ്റാൻഡി​െൻറ തെക്കു-പടിഞ്ഞാറ് ഭാഗത്ത് രാജാജി റോഡിനോട് ചേർന്ന് സ്റ്റേഡിയത്തിന് മുൻവശത്തായിട്ടുമാണ് ബസ്ബേ വരിക. നഗരത്തി​െൻറ തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന ഇൗ സ്ഥലങ്ങളിൽ വാഹനനിയന്ത്രണം ഏർപ്പെടുത്തി ഗതാഗതസൗകര്യം മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനമായും ഇൗ പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. ഇപ്പോഴുള്ള സാഹചര്യമനുസരിച്ച് ഇൗ സ്ഥലങ്ങളിൽ ബസ് സ്റ്റോപ്പിൽ നിർത്തിക്കഴിഞ്ഞാൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതിനൊരു പരിഹാരമെന്ന നിലക്കാണ് നിലവിലുള്ള റോഡിനും ഡ്രെയ്നേജിനും പിറകുവശത്തേക്കായി ബസ്സ്റ്റാൻഡിനോട് ചേർന്ന് ഒരേസമയം നാല് ബസുകൾ കയറ്റിനിർത്തുന്നതിനുവേണ്ടി ആധുനികരീതിയിൽ മോടികൂട്ടി ബസ് വെയ്റ്റിങ് ഷെൽട്ടർ നിർമിക്കുന്നതിന് പദ്ധതി നടപ്പിലാക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.