എയ്​ഡഡ്​ സ്​കൂൾ നിയമനം: സർക്കാർ നടപടി പുനഃപരിശോധിക്കണമെന്ന്​

കോഴിക്കോട്: കെ.ഇ.ആർ ഭേദഗതി ചൂണ്ടിക്കാട്ടി എയ്ഡഡ് സ്കൂളുകളിലെ നിയമനങ്ങൾ മരവിപ്പിച്ച സർക്കാർ നടപടി പുനഃപരിശോധിക്കണെമന്ന് സ്റ്റേറ്റ് എയ്ഡഡ് സ്കൂൾ നോൺ അപ്രൂവ്ഡ് സ്റ്റാഫ് കോഒാഡിനേഷൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. 2016-17, 2017-18 അധ്യയന വർഷങ്ങളിൽ നിയമിതരായ ജീവനക്കാർക്ക് 2016 ഡിസംബർ മൂന്നിന് ഇറക്കിയ കെ.ഇ.ആർ ഭേദഗതി മുൻകാല പ്രാബല്യം നൽകിയതിനാൽ 2016 ജൂൺ മുതൽ നിയമിതരായവരുടെ അംഗീകാരം തടഞ്ഞിരിക്കുകയാണ്. ഇപ്പോൾ ൈഹകോടതി ഡിവിഷൻ ബെഞ്ച് കെ.ഇ.ആർ ഭേദഗതി സ്റ്റേ ചെയ്യുകയും സ്റ്റാറ്റസ്കോ നിലനിർത്താനും ഉത്തരവിട്ട സാഹചര്യത്തിൽ സർക്കാറിന് ഉത്തരവിറക്കി അംഗീകാരം നൽകാവുന്നതേയുള്ളൂ. എന്നാൽ, ഇതുവരെ നടപടി സ്വീകരിച്ചിട്ടിെല്ലന്നും കമ്മിറ്റി പറഞ്ഞു. അശ്വിൻ ഷെറിത്ത് അധ്യക്ഷത വഹിച്ചു. സി. അരുൺ, കെ.കെ. പൊന്നുമണി, കെ. ശ്രീജിത്, പി. നസീം എന്നിവർ സംസാരിച്ചു. എസ്. സുസ്മിത സ്വാഗതവും ബിബിൻ കൃഷ്ണ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.