ലഹരിക്കെതിരെ സ്​ത്രീകൾ രംഗത്തിറങ്ങണമെന്ന്

വടകര: ലഹരിക്കും വർഗീയതക്കുമെതിരെ ജാതിമത ഭേദമന്യേ സ്ത്രീകൾ ഒരുമിച്ച് രംഗത്തിറങ്ങണമെന്ന് മദ്യവിരുദ്ധ സമിതി നേതാവ് കമലമ്മ ഇരിങ്ങൽ പറഞ്ഞു. 'സ്ത്രീ, കരുത്ത് പ്രതിരോധം' കാമ്പയിനി‍​െൻറ ഭാഗമായി കോട്ടക്കലിൽ ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം സംഘടിപ്പിച്ച ടേബ്ൾ ടോക്ക് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. നസീമ അധ്യക്ഷത വഹിച്ചു. സഈദ വിഷയാവതരണം നടത്തി. സിന്ധ്യ, സമീറ, ആരിഫ, മാമി, മിനി, ആയിഷ കോട്ടക്കൽ, ത്വാഹിറ ടീച്ചർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.