​'എ​െൻറ കൂട്​' ബോധവത്​കരണ പരിപാടി

കോഴിക്കോട്: ജില്ല സാമൂഹികനീതി വകുപ്പി​െൻറ ആഭിമുഖ്യത്തിൽ 'എ​െൻറ കൂട്'പദ്ധതിയെക്കുറിച്ച് േബാധവത്കരണ പരിപാടി സംഘടിപ്പിച്ചു. സ്പോർട്സ് കൗൺസിൽ ഹാളിൽ നടന്ന പരിപാടി എം.കെ. മുനീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വഴിയോരങ്ങളിൽ അന്തിയുറങ്ങാൻ വിധിക്കപ്പെട്ടവർക്കും രാത്രികാലങ്ങളിൽ നഗരത്തിൽ ഒറ്റപ്പെട്ടുപോകുന്ന സ്ത്രീകൾക്കും കുട്ടികൾക്കും താൽക്കാലികമായി സുരക്ഷിതമായി താമസിക്കുന്നതിനുള്ള അഭയകേന്ദ്രമാണ് 2015ൽ തുടങ്ങിയ 'എ​െൻറ കൂട്'പദ്ധതി. 1200ഒാളം സ്ത്രീകൾക്ക് ഇൗ പദ്ധതിയുടെ സേവനം ലഭിച്ചു. ഇതി​െൻറ പ്രവർത്തനങ്ങൾ കൂടുതൽ പേരിലെത്തിക്കാനാണ് ബോധവത്കരണം സംഘടിപ്പിച്ചത്. ചടങ്ങിൽ കൗൺസിലർ ഉഷാദേവി അധ്യക്ഷത വഹിച്ചു. എ​െൻറ കൂട് പ്രോജക്ട് ഒാഫിസർ എ.പി. അബ്ദുൽ കരീം റിപ്പോർട്ട് അവതരിപ്പിച്ചു. ആർ.എൽ. ബൈജു മുഖ്യാതിഥിയായി. പി. പരമേശ്വരൻ, ജയരാജ്, ജോസഫ് റിബല്ലോ, രാഗേഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.