തിരുവമ്പാടി: താമരശ്ശേരി രൂപത കോർപറേറ്റ് വിദ്യാഭ്യാസ ഏജൻസി നടത്തി. ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ഉദ്ഘാടനം ചെയ്തു. ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ അധ്യക്ഷനായി. ഇംഹാൻസ് ഡയറക്ടർ ഡോ. പി. കൃഷ്ണകുമാർ ക്ലാസെടുത്തു. എം.ടി. തോമസ്, ജേക്കബ് കൊച്ചേരി, പി. അബ്ദുൽ മജീദ്, എൻ. ഉണ്ണികൃഷ്ണൻ, ജോസ് പ്രസാദ്, എൻ.വി. ദിവാകരൻ, എൻ.വി. വത്സമ്മ, ടി.ജെ. ബാബു, ബീന മാത്യു, അഗസ്റ്റിൻ മഠത്തിപ്പറമ്പിൽ, ബെന്നി ലൂക്കോസ്, വിൽസൺ ജോർജ് എന്നിവർ സംസാരിച്ചു. വായനശാലകൾക്ക് അരലക്ഷം രൂപയുടെ പുസ്തകങ്ങൾ തിരുവമ്പാടി: ഗ്രാമപഞ്ചായത്തിലെ വായനശാലകൾക്ക് അരലക്ഷം രൂപയുടെ പുസ്തകങ്ങൾ നൽകി. 2017-18 പദ്ധതിയിൽ രണ്ടു ലക്ഷം രൂപ ഇതിനായി മാറ്റിവെച്ചിരുന്നു. നാല് വായനശാലകൾക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. പുസ്തകവിതരണം പഞ്ചായത്ത് പ്രസിഡൻറ് പി.ടി. അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ഗീത വിനോദ് അധ്യക്ഷനായി. കെ.ആർ. ഗോപാലൻ, ടോമി കൊന്നക്കൽ, ടി.ജെ. കുര്യാച്ചൻ, റംല ചോലക്കൽ, ബിന്ദു ജെയിംസ്, ഹാജിറ കമ്മിയിൽ, സ്മിതാബാബു, ടി.ടി. തോമസ്, ടി.ജെ. സണ്ണി, വിൽസൺ. ടി. മാത്യു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.