പ്രീൈപ്രമറി കലാമേള

കോടഞ്ചേരി: കെ.പി.എസ്.ടി.എ താമരശ്ശേരി ഉപജില്ല കമ്മിറ്റി സംഘടിപ്പിച്ച യിൽ 42 പോയൻറ് നേടി സ​െൻറ് ആൻറണീസ് യു.പി സ്കൂൾ കണ്ണോത്ത് ഓവറോൾ ചാമ്പ്യന്മാരായി. 40 പോയൻറ് നേടി സ​െൻറ് ജോസഫ്സ് എൽ.പി സ്കൂൾ കോടഞ്ചേരി രണ്ടാം സ്ഥാനവും 32 പോയൻറ് നേടി ഗവ. യു.പി സ്കൂൾ ചെമ്പുകടവ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. 15 വിദ്യാലയങ്ങളിൽനിന്നായി 200ൽപരം കുട്ടികൾ വിവിധ മത്സരങ്ങളിൽ പങ്കെടുത്തു. സമാപന യോഗത്തിൽ പി.ജെ. ദേവസ്യ, ജോയി തോമസ്, കെ.സി. ടോമി, അബ്രഹാം വർഗീസ്, സന്തോഷ് മാത്യു, കെ.എസ്. ഷാജു, കെ.പി. വാസുകെ, പി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. കുടിവെള്ള പദ്ധതി ഉദ്ഘാടനം കോടഞ്ചേരി: മഞ്ഞുവയൽ ഇരുപൂളുംകവല പ്രദേശത്തെ 45 കുടുംബങ്ങൾക്ക് സിയാൽ ഇൻഫ്രാട്രക്ച്ചറി​െൻറ സഹായത്തോടെ നടപ്പാക്കിയ കുടിവെള്ള പദ്ധതി ഉദ്ഘാടനം വാർഡ് മെംബർ ഷിജി വാവലുകുന്നേൽ നിർവഹിച്ചു. ഷൈജൻ വെട്ടുവേലിൽ അധ്യക്ഷത വഹിച്ചു. ജസ്റ്റിൻ ചവർണാൽ, കുഞ്ഞുമോൻ മൂത്തേടം, ജോമോൻ മലയിൽ, ബാബു മൂത്തേടം എന്നിവർ സംസാരിച്ചു. പച്ചക്കറി വികസന പദ്ധതി: കോടഞ്ചേരിക്ക് അഞ്ച് അവാർഡുകൾ കോടഞ്ചേരി: ജില്ല പച്ചക്കറി വികസന പദ്ധതിയിൽ കോടഞ്ചേരിക്ക് വിവിധ വിഭാഗങ്ങളിലായി അഞ്ച് അവാർഡുകൾ ലഭിച്ചു. മികച്ച കർഷകൻ വർഗീസ് തൊട്ടാമറ്റത്തിൽ, മികച്ച കുട്ടിക്കർഷകൻ സെബിൻ സാബു തെക്കേടത്ത്, മികച്ച സ്കൂൾ സ​െൻറ് ജോസഫ്സ് എൽ.പി കോടഞ്ചേരി, മികച്ച കൃഷി അസിസ്റ്റൻറ് മിഷേൽ ജോർജ്, മികച്ച കൃഷി ഓഫിസർ കെ.എ. ഷബീർ അഹമ്മദ് എന്നിവർക്കാണ് അവാർഡ് ലഭിച്ചത്. ഇരുവഴിഞ്ഞിപ്പുഴയെ സംരക്ഷിക്കുക മുക്കം: ജില്ലയിലെ ആയിരക്കണക്കിന് ജനങ്ങൾ കുടിവെള്ളത്തിനും ദൈനംദിന ആവശ്യങ്ങൾക്കും ഉപയോഗിക്കുന്ന ചാലിയാറി​െൻറ പോഷകനദിയായ ഇരുവഴിഞ്ഞിപ്പുഴയെ സംരക്ഷിക്കണമെന്ന് ഡി.വൈ.എഫ്.ഐ മുക്കം മേഖല കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം ദീപു പ്രേംനാഥ് അധ്യക്ഷത വഹിച്ചു. മേഖല സെക്രട്ടറി ജാഫർ ഷരീഫ്, കെ.കെ. സജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.