മുക്കം: കുമാരനെല്ലൂർ വില്ലേജ് ഓഫിസിലേക്ക് വില്ലേജ് ഓഫിസർ നിയമനം നൽകിയിട്ട് നാലു മാസത്തോളമായിട്ടും ഓഫിസറുടെ ചാർജെടുക്കൽ നടപടികൾ വൈകുന്നു. ഇതുമൂലം നൂറുക്കണക്കിന് ജനങ്ങൾക്ക് ലഭിക്കേണ്ട നിരവധി കാര്യങ്ങൾ താളം തെറ്റുന്നു. തിരുവനന്തപുരം ഭാഗത്തുനിന്നുള്ള വില്ലേജ് ഓഫിസറാണ് ചാർജെടുക്കേണ്ടത്. ഈ വിവരം അറിഞ്ഞതു മുതൽ നാട്ടുകാർ ഏറെ ആശ്വാസത്തിലായിരുന്നു. പേക്ഷ, ഇതുവരെ കുമാരനല്ലൂർ വില്ലേജ്ഓഫിസിൽ ഓഫിസറെത്തിയിട്ടില്ല. ഓൺലൈൻ സംവിധാന നടപടിയാെണങ്കിലും വില്ലേജ് ഓഫിസറില്ലാത്തതിനാൽ പലവിധത്തിലുള്ള സർട്ടിഫിക്കറ്റുകൾ വേണ്ട സമയത്ത് ലഭിക്കാതെ ജനം കയറിയിറങ്ങുകയാണ്. തൽക്കാലം സ്പഷൽ വില്ലേജ് ഓഫിസർക്ക് ചാർജ് നൽകിയെങ്കിലും എല്ലാ കാര്യങ്ങളും വേണ്ട രീതിയിൽ ചെയ്തുകൊടുക്കാനാവാതെ ഇദ്ദേഹം ബുദ്ധിമുട്ടുകയാണ്. ഒരു ഫീൽഡ് ഓഫീസറടക്കം രണ്ടുപേരാണ് കുമാരനല്ലൂർ വില്ലേജ് ഓഫിസിലുള്ളത്. ഒരു മാസം മുമ്പ് താൽക്കാലിക ചാർജുള്ള സ്പെഷൽ ഓഫിസർ തഹസിൽദാർ ഓഫിസിൽ മീറ്റിങ്ങിന് പോയതിനാലും, ഫീൽഡ് ഓഫിസർ മരണസംബന്ധമായ കാരണത്താൽ ലീവായതിനാലും വില്ലേജ് ഓഫിസ് പ്രവർത്തിക്കാതെ നോട്ടീസ് പതിച്ച് അടച്ചിടേണ്ട ഗതികേട് കുമാരനെല്ലൂർ വില്ലേജ് ഓഫിസിന് സംഭവിച്ചത് വലിയ വാർത്തയായിരുന്നു. 1960ലെ പാറ്റേൺ പ്രകാരമാണ് വില്ലേജ് ഓഫിസിലെ ജീവനക്കാരുള്ളത്. പേക്ഷ ഇതനുസരിച്ച് ഒാരോ വില്ലേജ് ഓഫിസിലും അഞ്ചു ജീവനക്കാർ വേണമെന്നാണ് പഴയ ചട്ടം. കോഴിക്കോട് താലൂക്കിെൻറ കീഴിൽ 39 വില്ലേജ് ഓഫിസുകൾ പ്രവർത്തിക്കുന്നുണ്ട്. ഈ ഓഫിസുകളിൽ 30 ശതമാനം തസ്തിക ഇപ്പോൾ ഒഴിഞ്ഞുകിടക്കുകയാണ്. ചില ഓഫിസുകളിൽ രണ്ടോ മൂന്നോ പേർ മാത്രമാണ് ജോലി ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.