മായം കലർത്തിയ പൊടികളും വെളിച്ചെണ്ണകളും വിൽപന നടത്തുന്നവർക്കെതിരെ മാതൃകാപരമായ ശിക്ഷ നൽകണം

മുക്കം: മായം കലർന്ന മസാലപ്പൊടികളും വെളിച്ചെണ്ണകൾ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളും നിരോധിക്കണമെന്നും വിൽപനക്കാർക്കെതിരെ മാതൃകാ ശിക്ഷ നടപ്പാക്കണമെന്നും കേരള സ്റ്റേറ്റ് കുക്കിങ് വർക്കേഴ്സ് ഫെഡറേഷൻ സംസ്ഥാന ജന. സെക്രട്ടറി മുജീബ് പാലക്കൽ ആവശ്യപ്പെട്ടു. മുക്കം വ്യാപാരഭവനിൽ നടന്ന ഫെഡറേഷൻ തിരുവമ്പാടി നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് റഫീഖ് കൊയിലാണ്ടി അധ്യക്ഷത വഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ രാജ്കുമാർ ക്ലാസെടുത്തു. ബഷീർ പാണ്ടികശാല, കൃഷ്ണൻകുട്ടി, അബ്ദുറഹ്മാൻ പൂനൂർ, നാസർ ബേപ്പൂർ, മുസ്തഫ തിയ്യാൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: മുസ്തഫ തിയ്യാൻ(പ്രസി), കൃഷണൻകുട്ടി, ഹർഷാദ് (വൈ.പ്രസി), റുഖിയ മുരിങ്ങുംപുറായി (ജന. സെക്ര), കെ. റജീന, അബ്ദുറഹ്മാൻ(ജോ. സെക്ര), പി.വി. അസൈൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.