മലയാളി വിദ്യാർഥി കൊളംബിയ സർവകലാശാലയിലേക്ക്

മുക്കം: സ്മാർട്ട് സിറ്റി േപ്രാജക്ട് ആൻഡ് പ്ലാനിങ് പ്രബന്ധവുമായി മലയാളി വിദ്യാർഥി അമേരിക്കയിലെ കൊളംബിയ സർവകലാശാലയിലേക്ക്. ഖരഗ്പൂർ ഐ.എ.ടി വിദ്യാർഥിയും ചേന്ദമഗലൂർ സ്വദേശിയുമായ ഇല്ലത്തുകണ്ടി താജുസ്സമാനാണ് സ്മാർട്ട് സിറ്റി പദ്ധതിയാസൂത്രണ വിഷയവുമായി ബന്ധപ്പെട്ട് മേയ് മൂന്നിന് നടക്കുന്ന അന്താരാഷ്ട്ര സെമിനാറിൽ പ്രബന്ധം അവതരിപ്പിക്കുന്നതിന് അവസരം ലഭിച്ചത്. അടുത്തമാസം 28ന് കൊൽക്കത്തയിൽനിന്ന് വിമാനം കയറും. ബംഗാളിലെ ഖരഗ്പൂർ ഐ.എ.ടി.യിൽ ഇൻഫ്രാസ്ട്രക്ചർ മാനേജ്മ​െൻറിൽ എം.ടെക് ഒന്നാം വർഷ വിദ്യാർഥിയാണ് ഇല്ലത്തുകണ്ടി താജുസ്സമാൻ. ചേന്ദമംഗലൂരിലെ ഐ.കെ. സുൽഫിക്കർ അലി-സൗദ ദമ്പതികളുടെ മകനാണ് താജുസ്സമാൻ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.