കൊടുവള്ളി: പൾസ് പോളിയോ നിർമാർജനത്തിെൻറ ഭാഗമായി കൊടുവള്ളി നഗരസഭയിൽ അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് തുളളി മരുന്ന് നൽകി. നഗരസഭ പരിധിയിൽ കൊടുവള്ളി ബസ് സ്റ്റാൻഡ് ഉൾപ്പെടെ 38 ബൂത്തുകളാണ് സജ്ജീകരിച്ചിരുന്നത്. നഗരസഭയിൽ 77 ശതമാനം കുട്ടികൾക്കും പോളിയോ തുള്ളിമരുന്ന് നൽകി. നഗരസഭാതല ഉദ്ഘാടനം ചെയർപേഴ്സൻ ഷരീഫ കണ്ണാടിപ്പൊയിൽ നിർവഹിച്ചു. മെഡിക്കൽ ഓഫിസർ ഡോ. നസ്റുൽ ഇസ്ലാം, ഹെൽത്ത് ഇൻസ്പെക്ടർ മുരളീധരൻ, കെ.എച്ച്.ഐമാരായ കെ. രഞ്ജിത്ത്, പി.വി. പ്രസാദ്, ജിബി മോൻ, എൽ.എച്ച്.ഐ. ഷൈലജ ഭാസ്കരൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.