അശ്വി​െൻറ വേർപാട്; ഫാറൂഖ് കോളജ് പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി

ഫറോക്ക്: മലപ്പുറം കൊളപ്പുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് മരിച്ച ബൈക്ക് യാത്രികൻ ഫാറൂഖ് കോളജ് രത്ന സ്റ്റുഡിയോ പാർട്ണർ അശ്വി​െൻറ മരണം പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി. എല്ലാവരോടും പുഞ്ചിരിക്കുന്ന മുഖവുമായാണ് അശ്വിനെ കാണാൻ കഴിയുക. ഫോട്ടോഗ്രാഫർ എന്ന നിലയിൽ നല്ലൊരു സുഹൃദ്ബന്ധത്തിന് ഉടമയായിരുന്നു. വിവാഹാലോചനകൾ നടക്കുന്നതിനിടയിലാണ് അശ്വിനെ വിധി തട്ടിയെടുത്തത്. വീട് നവീകരണം അവസാനഘട്ടത്തിലാണ്. ഈ വീട്ടിലേക്കാണ് യുവാവി​െൻറ ചേതനയറ്റ ശരീരം കൊണ്ടുവന്നത്. ഞായറാഴ്ച പുലർച്ചെ എറണാകുളത്തുള്ള സുഹൃത്തിനെ സന്ദർശിച്ച് തിരിച്ചുവരും വഴി അശ്വിൻ ഓടിച്ചിരുന്ന ബുള്ളറ്റ് അപകടത്തിൽപെടുകയായിരുന്നു. അപകടത്തിൽ സുഹൃത്ത് പുളിക്കൽ സ്വദേശി ഫസലുറഹ്മാൻ (26) ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം വൈകീട്ട് നാലരയോടെ വീട്ടിലെത്തിച്ച മൃതദേഹം കാണാൻ വൻ ജനാവലി തടിച്ചുകൂടി. ആറരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഹയർ ഗുഡ്സ് അസോസിയേഷൻ കുടുംബസംഗമം കടലുണ്ടി: സ്റ്റേറ്റ് ഹയർ ഗുഡ്സ് അസോസിയേഷൻ കടലുണ്ടി യൂനിറ്റ് കുടുംബസംഗമം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. പി. ഭരതൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എ.പി. അഹമ്മദ് കോയ, ജില്ല പ്രസിഡൻറ് എ.പി. മുഹമ്മദ് ബഷീർ, പി.കെ. ഉന്മേഷ്, പി. രാജീവൻ, എൻ.വി. ബാദുഷ, സി.പി. അളകേശൻ, ഡൽജിത്ത്, മുരളി മുണ്ടേങ്ങാട്ട്, ടി.കെ. ഹബീബ് റഹ്മാൻ, എൻ.കെ. വിജയൻ, പി.പി.സി. നദീർ, എൻ.കെ. വിജയൻ, പി. സുധീഷ് എന്നിവർ സംസാരിച്ചു. kudumbasangamam33 സ്റ്റേറ്റ് ഹയർ ഗുഡ്സ് അസോസിയേഷൻ കടലുണ്ടി യൂനിറ്റ് കുടുംബസംഗമം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് റീന മുണ്ടേങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.