റെയിൽവേ സ്​റ്റേഷനിൽ സാനിറ്ററി നാപ്​കിൻ വെൻഡിങ്​​ മെഷീൻ സ്​ഥാപിച്ചു

കോഴിക്കോട്: അന്തർദേശീയ വനിത ദിനത്തോടനുബന്ധിച്ച് കേരള പ്രൈവറ്റ് കോളജ് ടീച്ചേഴ്സ് അസോസിയേഷൻ ജില്ല വനിത വിഭാഗത്തി​െൻറ നേതൃത്വത്തിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്ത്രീകളുടെ വിശ്രമമുറിയിൽ സാനിറ്ററി നാപ്കിൻ വെൻഡിങ് മെഷീൻ സ്ഥാപിച്ചു. കെ.പി.സി.ടി.എ വനിത വിഭാഗവും കോഴിക്കോട് സതേൺ റെയിൽവേയും സംയുക്തമായി 'സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങളും വെല്ലുവിളികളും'വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. അഞ്ചു രൂപ കോയിൻ വെൻഡിങ് െമഷീനിൽ ഇട്ടാൽ എല്ലാ വനിത യാത്രക്കാർക്കും ഇൗ സൗകര്യം ഉപയോഗപ്പെടുത്താം. കെ.പി. സുധീര ഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിത വിങ് കൺവീനർ ഡോ. കെ. ഇന്ദു അധ്യക്ഷത വഹിച്ചു. ജില്ല വനിത വിഭാഗം കൺവീനർ ഡോ. എൻ. അനുസ്മിത, സ്റ്റേഷൻ ഡയറക്ടർ പി. വീരാൻകുട്ടി, കെ.പി.സി.ടി.എ സംസ്ഥാന ട്രഷറർ ഡോ. കെ.എം. നസീർ, പ്രഫ. എം.ആർ. സുസാജി, അസി. പ്രഫ. കെ. സംഗീത, പ്രഫസർ ബ്യൂണ സുധാകരൻ തുടങ്ങിയവർ സംസാരിച്ചു. സെമിനാറിൽ റെയിൽവേ ഡി.എം.ഒ ഡോ. വത്സല, െലഫ്റ്റനൻറ് ഡോ. സിന്ധു കൃഷ്ണദാസ്, അസി. പ്രഫ. വി.എം. കമലാക്ഷി എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.