ഫുട്പാത്തുകളിൽ അനധികൃത കച്ചവടം; വ്യാപാരികൾ പ്രക്ഷോഭത്തിലേക്ക്

പേരാമ്പ്ര: പട്ടണത്തിൽ ഫുട്പാത്തുകളിലും കച്ചവട സ്ഥാപനങ്ങൾക്കു മുന്നിലും അനധികൃതമായി നടക്കുന്ന കച്ചവടത്തിനെതിരെ നിരന്തരമായി പഞ്ചായത്ത് ഭരണസമിതിക്കും സെക്രട്ടറിക്കും പരാതി നൽകിയിട്ടും ഒരു നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് പേരാമ്പ്ര വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വത്തിൽ 15ന് ഗ്രാമ പഞ്ചായത്ത് ഓഫിസ് മാർച്ചും ധർണയും നടത്തുമെന്ന് ജനറൽ സെക്രട്ടറി ഒ.പി. മുഹമ്മദ് വാർത്തക്കുറിപ്പിൽ അറിയിച്ചു. യാത്രയയപ്പ് സമ്മേളനവും ഉപഹാര സമർപ്പണവും പേരാമ്പ്ര: കെ.പി.എസ്.ടി.എ പേരാമ്പ്ര ഉപജില്ല യാത്രയയപ്പ് സമ്മേളനം കെ.പി.സി.സി ജനറൽ സെക്രട്ടറി എൻ. സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽനിന്ന് വിരമിക്കുന്ന 20 അധ്യാപകർക്കും ഉപജില്ലയിൽനിന്ന് സംസ്ഥാന നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ. പ്രദീപ് കുമാർ, ഒ.എം. രാജൻ, വി.കെ. ബാബുരാജ് എന്നിവർക്കും ശാന്താദേവി പുരസ്കാരജേതാവ്‌ കെ. അർജുൻ മാസ്റ്റർക്കും ഉപഹാരങ്ങൾ നൽകി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് രാജൻ മരുതേരി ഉപഹാരസമർപ്പണം നടത്തി. വി.ബി. രാജേഷ് അധ്യക്ഷത വഹിച്ചു. കെ. പ്രദീപ്കുമാർ, ഒ.എം. രാജൻ, വി.കെ. ബാബുരാജ്, മുനീർ എരവത്ത്, വി.കെ. രമേശൻ, കെ.സി. ഗോപാലൻ, പി. രാമചന്ദ്രൻ, കെ. സജീഷ്, പി. മധുസൂദനൻ എന്നിവർ സംസാരിച്ചു. ഇ.കെ. സുരേഷ് സ്വാഗതവും പി.എം. ബഷീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.