സി.എസ്​.​െഎ സഭയുടെ ഭൂമിയിൽ വസ്​ത്രക്കട: ബിഷപ്പിനെ ഉപ​േരാധിച്ചു

കോഴിക്കോട്: നഗരമധ്യത്തിൽ സി.എച്ച് മേൽപ്പാലം ജങ്ഷനിലെ ഭൂമി കുറഞ്ഞ നിരക്കിൽ വാടകക്ക് നൽകി വൻ നഷ്ടമുണ്ടാക്കിയെന്നാരോപിച്ച് സി.എസ്‌.ഐ മലബാർ രൂപത ബിഷപ് ഡോ. റോയ്‌സ് മനോജ് വിക്ടറിനെ ഒരുവിഭാഗം സഭാംഗങ്ങള്‍ ഉപരോധിച്ചു. ഭൂമിയിടപാട് വിവാദത്തെ തുടർന്നുള്ള പ്രത്യേക എക്സിക്യൂട്ടിവ് യോഗത്തിന് മാനാഞ്ചിറക്ക് സമീപമുള്ള ഒാഫിസിൽ എത്തിയ ബിഷപ്പിനെ സംയുക്ത സമരസമിതിയാണ് ഉപരോധിച്ചത്. സംഭവം അന്വേഷിക്കാൻ രൂപവത്കരിച്ച കമീഷന് റിപ്പോർട്ട് നൽകാൻ രണ്ടുമാസം കൂടി സമയം അനുവദിക്കുമെന്ന ബിഷപ്പി​െൻറ ഉറപ്പ് പരിഗണിച്ച് ഉച്ചയോടെ താൽക്കാലികമായി ഉപരോധം അവസാനിപ്പിച്ചു. സഭക്ക് കീഴിലുള്ള കണ്ണായ സ്ഥലം കമ്മിറ്റിയിലും മറ്റും ചർച്ച ചെയ്യാതെ സ്വകാര്യ വസ്ത്രസ്ഥാപനത്തിന് നൽകിയ നടപടി പുനഃപരിശോധിക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് നേരത്തേ ഒരുവിഭാഗം രംഗത്തെത്തിയിരുന്നു. സി.എസ്.ഐ ട്രസ്റ്റ് അസോസിയേഷൻ ഉടമസ്ഥതയിലുള്ള 66 സ​െൻറ് സ്ഥലമാണ് കൈമാറിയതെന്നും അസോസിയേഷൻ സ്ഥലം വില്‍ക്കുകയോ പാട്ടത്തിന് നല്‍കുകയോ പാടില്ലെന്ന കോടതി ഉത്തരവ് നിലനില്‍ക്കെയാണ് കൈമാറ്റമെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം. ഇക്കാര്യം ചര്‍ച്ച ചെയ്യാനാണ് എക്‌സിക്യൂട്ടിവ് യോഗം ചേർന്നത്. എന്നാൽ, നിയമലംഘനം നടന്നിട്ടില്ലെന്ന് സഭ ഭാരവാഹികൾ അറിയിച്ചു. ടെൻഡര്‍ നടപടികളിലൂടെയാണ് സ്ഥലം വാടകക്ക് കൊടുത്തത്. വാടക ഇപ്പോൾ കൂട്ടിയിട്ടുമുണ്ട്. സമരസമിതി ജനറൽ കൺവീനർ കെ. സുഭാഷ് ആബേൽ, ഏണസ്റ്റ് ഇടപ്പള്ളി, ജീവാനന്ദ് ജോൺ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.