പ്രീ പ്രൈമറി പാഠ്യപദ്ധതി ശിശുകേന്ദ്രീകൃതമാക്കണം -ദേശീയ സെമിനാർ

ഫറോക്ക്: സ്കൂൾ വിദ്യാഭ്യാസം വളെരയേറെ പരിഷ്കാരങ്ങൾക്ക് വിധേയമായപ്പോഴും പ്രീ പ്രൈമറി വിദ്യാഭ്യാസത്തിന് കൃത്യമായ ഒരു പാഠ്യപദ്ധതിപോലും ഇല്ലെന്ന് ഫാറൂഖ് ട്രൈനിങ് കോളജിൽ നടന്ന ദേശീയ സെമിനാർ വിലയിരുത്തി. ഹയർ സെക്കൻഡറി ക്ലാസുകളിൽ പോലും ശിശുകേന്ദ്രീകൃത വിദ്യാഭ്യാസ രീതികൾ നടപ്പിലാക്കി കൊണ്ടിരിക്കുന്ന ഇക്കാലത്ത് പല പ്രീ പ്രൈമറി സ്ഥാപനങ്ങളിലും ഉരുവിട്ടു മനഃപാഠമാക്കുന്ന ബോധന സമ്പ്രദായങ്ങളാണ് പിന്തുടരുന്നത്. ശിശുകേന്ദ്രീകൃതവും നേരിട്ടുള്ള അനുഭവങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതുമായ ഒരു പാഠ്യപദ്ധതി ഇന്ന് അത്യന്താപേക്ഷിതമാണെന്ന് സെമിനാർ അഭിപ്രായപ്പെട്ടു. ഫാറൂഖ് ട്രൈനിങ് കോളജി​െൻറയും ഹാപ്പി ജീനിയസ് അക്കാദമിയും സംയുക്തമായി സംഘടിപ്പിച്ച ദേശീയ സെമിനാർ പ്രിൻസിപ്പൽ ഡോ. സി.എ. ജവഹർ ഉദ്ഘാടനം ചെയ്തു. ഡോ. ടി. മുഹമ്മദ് സലീം അധ്യക്ഷനായിരുന്നു. ഡോ. എൻ.എസ്. മുംതാസ്, ഡോ. ഹസ്സൻകോയ എന്നിവർ സംസാരിച്ചു. മുഹമ്മദ് അനീസ് സ്വാഗതവും ജസ്ന നന്ദിയും പറഞ്ഞു. ഡോ. വേണുഗോപാൽ, ജയശ്രീ നായർ, എം. ദാവൂദ്, സലീം തായലകത്ത് എന്നിവർ പ്ലീനറി പ്രബന്ധങ്ങൾ അവതരിപ്പിച്ചു. വിവിധ സെഷനുകളിലായി അമ്പതോളം പ്രബന്ധാവതരണവും ചർച്ചയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.