സീറോ വേസ്​റ്റ് കോഴിക്കോട്: അഞ്ച് തദ്ദേശസ്ഥാപനങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്​

കോഴിക്കോട്: ജില്ലയെ മാലിന്യമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ല ഭരണകൂടം ആവിഷ്കരിച്ച സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതി നടത്തിപ്പിൽ കാലതാമസം വരുത്തുന്ന നാലുപഞ്ചായത്തുകൾക്കും ഒരു നഗരസഭക്കും കാരണം കാണിക്കൽ നോട്ടീസ് നൽകാൻ ജില്ല കലക്ടർ യു.വി. ജോസി​െൻറ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പദ്ധതി നടത്തിപ്പിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിലെ വീഴ്ചയും പദ്ധതിനടത്തിപ്പിൽ വരുത്തിയ കാലതാമസവും വ്യക്തമായതിനാലാണ് കാരണംകാണിക്കൽ നോട്ടീസ് നൽകുന്നത്. നരിക്കുനി, കുന്ദമംഗലം, അരിക്കുളം, പെരുവയൽ പഞ്ചായത്തുകൾക്കും മുക്കം നഗരസ‍ഭക്കും എതിരെയാണ് നടപടി. ദുരന്തനിവാരണ നിയമപ്രകാരമാണ് നോട്ടീസ്. മുക്കത്ത് ഹരിതകർമസേന രൂപവത്കരിച്ചിട്ടില്ല. പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിന് നേരേത്ത നിർേദശം നൽകിയിരുന്നു. നരിക്കുനി, അരിക്കുളം, കുന്നമംഗലം, പെരുവയൽ പഞ്ചായത്തുകൾ ഇതിനായുള്ള നടപടികൾ സ്വീകരിച്ചില്ല. സീറോ വേസ്റ്റ് കോഴിക്കോട് പദ്ധതിയുടെ നടത്തിപ്പിനായി എല്ലാ പഞ്ചായത്തുകളിലും ഹരിത കർമസേന രൂപവത്കരിച്ചിട്ടുണ്ട്. ജില്ല ശുചിത്വമിഷ​െൻറ നേതൃത്വത്തിൽ 60 പഞ്ചായത്തുകളിലെയും നാലു നഗരസഭകളിലെയും പരിശീലന പരിപാടി പൂർത്തിയാക്കിയിട്ടുണ്ട്. ഇതുവരെ പരിശീലനപരിപാടിയിൽ പങ്കെടുക്കാത്തവർക്ക് ഉടൻ പരിശീലനം നടത്താനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അസി. കലക്ടർ സ്നേഹിൽകുമാർ സിങ്, ഡെപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻ കുട്ടി, കുടുംബശ്രീ ജില്ല കോഒാഡിനേറ്റർ പി.സി. കവിത എന്നിവർ യോഗത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.