പ്രദർശനവും പൂർവ വിദ്യാർത്ഥി സംഗമവും നടത്തി

പ്രദർശനവും പൂർവ വിദ്യാർഥി സംഗമവും ചാലിയം: ഗവ. ഫിഷറീസ് എൽ.പി സ്കൂൾ ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രദർശനം ഫറോക്ക് പ്രസ് ക്ലബ് പ്രസിഡൻറ് ശിഹാബ് പള്ളിക്കാവിൽ ഉദ്ഘാടനം ചെയ്തു. വി.സി. ആരിഫ് അധ്യക്ഷത വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്തംഗം എം. മൂസക്കോയ, പ്രധാനാധ്യാപകൻ എൻ. ബഷീർ, ബി .ആർ.സി കോഓഡിനേറ്റർ എൻ. അഫ്താശ്, വി. നിഷ, എം. അബ്ദുറഹിമാൻ കുട്ടി, ഡബ്ല്യൂ.ജെ.സി, എ. അബ്ദുൾ റഹീം എന്നിവർ സംസാരിച്ചു. നജീബ് എങ്ങാട്ടിൽ കാമറയിൽ പകർത്തിയ ഫോട്ടോകളും ചിത്രകല അധ്യാപിക ഷരീഫ വരച്ച ചിത്രങ്ങളും അധ്യാപകൻ എ. അബ്ദുൽ റഹീമി​െൻറ ശേഖരണത്തിലെ നാണയങ്ങളും കറൻസികളും പത്രങ്ങളും കുട്ടികളുടെ കരകൗശല വസ്തുക്കളും പഴയ രേഖകളുമൊക്കെ അടങ്ങുന്നതാണ് പ്രദർശനം. വാർഷികാഘോഷത്തി​െൻറ ഭാഗമായുള്ള പൂർവ വിദ്യാർഥി സംഗമം. ടി .എ. ഹംസക്കോയ ഉദ്ഘാടനം ചെയ്തു. ടി. സൈനബ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗം വി. ജമാൽ, എം. യഹ്യ, എ.എം. കാസിം, കെ. സലീം, കെ. അഷറഫ് എന്നിവർ സംസാരിച്ചു. ശതാബ്ദിയുടെ ഒൗദ്യോഗിക ഉദ്ഘാടനം വ്യാഴാഴ്ച നാലിന് രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബ് നിർവഹിക്കും. photo: chaliyam11.jpg ചാലിയം ഗവ. ഫിഷറീസ് എൽ.പി സ്കൂൾ ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച പ്രദർശേനാദ്ഘാടനം ഫറോക്ക് പ്രസ് ക്ലബ് പ്രസിഡൻറ് ശിഹാബ് പള്ളിക്കാവിൽ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.