വീട്ടുവളപ്പില്‍ വിരുന്നെത്തിയ മയില്‍ കൗതുകമായി

താമരശ്ശേരി: ചെമ്പ്ര തട്ടാന്‍തൊടുക ഭാഗത്തെ വീട്ടുവളപ്പില്‍ എത്തിയ പെണ്‍മയില്‍ നാട്ടുകാര്‍ക്ക് കൗതുകമായി. വാല്‍ഭാഗത്തെ പീലികള്‍ പകുതിയും പൊഴിഞ്ഞനിലയിലായിരുന്നു മയില്‍. വിവരമറിഞ്ഞ് മയിലിനെ കാണാന്‍ ഒട്ടേറെ ആളുകളും എത്തി. കുറെ സമയം സമീപത്തെ വൃക്ഷത്തൈകളിലും വീടുകളുടെ മുകളിലും ഇരുന്ന മയിലിനുനേരെ മൊബൈല്‍ ഫോണുകളില്‍ ഫ്ലാഷുകൾ മിന്നിയതോടെ സമീപത്തെ മലമുകളിലേക്ക് പറന്നുപോയി. സൗജന്യ മെഡിക്കല്‍ ക്യാമ്പും അനുമോദനവും താമരശ്ശേരി: സി.എച്ച് സ​െൻററി​െൻറ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ ക്യാമ്പും കരിഞ്ചോല ദുരന്തഭൂമിയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയവരെ ആദരിക്കുകയും ചെയ്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.ടി. ബിനോയ് ഉദ്ഘാടനം ചെയ്തു. നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു. അഹമ്മദ് കുട്ടി ഉണ്ണികുളം ഉപഹാരങ്ങള്‍ നല്‍കി. കരിഞ്ചോല ദുരന്തഭൂമിയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ മജീദ് കുന്നുമ്മല്‍, പി.സി. രാജന്‍, കെ. അബദുല്‍ മജീദ്, അബ്ദുല്‍ അസീസ് മുസ്ലിയാര്‍, വി.പി. മുഹമ്മദ് സനീം എന്നിവരെ അനുമോദിച്ചു. വാര്‍ഡ് മെംബര്‍ കെ.പി. സക്കീന, എ.പി. ഹുസൈന്‍, അബ്ദുറഹ്മാന്‍ കുട്ടി, സി. അസീസ്, ഒ.വി. മൂസ, വി.കെ. മുഹമ്മദ് ഷമ്മാസ് കൊല്ലോന്നുമ്മല്‍ തുടങ്ങിയവര്‍ സംസാരിച്ചു. കെ.കെ. മുനീര്‍ സ്വാഗതവും ഫസല്‍ വാരിസ് നന്ദിയും പറഞ്ഞു. മങ്ങാട് ഗവ. ഹെല്‍ത്ത് സ​െൻററിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുജീബ് മഴക്കാല രോഗ ബോധവത്കരണ ക്ലാസ് നടത്തി. പൂനൂര്‍ മെഡിക്കല്‍ സ​െൻററി​െൻറ സഹകരണത്തോടെ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ ഡോ. ജോയ് രോഗികളെ പരിശോധിച്ചു. അബ്ദുല്ല അവേലത്ത്, എ. മന്‍സൂര്‍, എ.പി. അഷ്‌റഫ്, എന്‍.കെ. ഫാരിസ് ഹബീബ്, ഷഹബാസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മദ്റസ പ്രവേശനോത്സവം താമരശ്ശേരി: സമസ്ത വിദ്യാഭ്യാസ ബോര്‍ഡി​െൻറ കീഴിലുള്ള മദ്റസകളുടെ എളേറ്റില്‍ റേഞ്ച്തല പ്രവേശനോത്സവം പന്നിക്കോട്ടൂര്‍ ദാറുസ്സലാം മദ്റസയില്‍ നടന്നു. മുത്തലിബ് ദാരിമി അധ്യക്ഷത വഹിച്ചു. കെ. നാസര്‍ ഹാജി ഉദ്ഘാടനം ചെയ്തു. എം. മുഹമ്മദ്, അബ്ദുറസാഖ് ബുസ്താനി, വി.സി. മുഹമ്മദ് ഹാജി, എന്‍.പി. മൊയ്തീന്‍കുഞ്ഞി ഹാജി, കെ.കെ. അബ്ദുറഹ്മാന്‍ ഹാജി, പി.സി. അബ്ദുറഹ്മാന്‍ ഹാജി, അജ്‌വദ് ജുമാന്‍, പി.ടി സിറാജുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുസ്സലാം ഫൈസി സ്വാഗതവും പി.കെ.സി എളേറ്റില്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.