ഓണത്തിന് ഒരു മുറം പച്ചക്കറി; വിദ്യാർഥികൾക്ക് വിത്തുകൾ നൽകി

മുക്കം: സംസ്ഥാന സർക്കാർ ഹരിതകേരളം പദ്ധതിയിലെ 'ഓണത്തിന് ഒരു മുറം പച്ചക്കറി'യുടെ ഭാഗമായി വിദ്യാർഥികൾക്കുള്ള പച്ചക്കറി വിത്തുകൾ വിതരണം ചെയ്തു. കക്കാട് ജി.എൽ.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ് ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെംബർ ജി. അബ്ദുൽ അക്‌ബർ അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ സി.വി. ശുഭ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സവാദ് ഇബ്രാഹിം കറുത്തപറമ്പ്, സി.ടി. ഗഫൂർ, എടക്കണ്ടി അഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ ഖമറുന്നിസ ടീച്ചർ സ്വാഗതവും പി.ടി.എ പ്രസിഡൻറ് ലുഖ്മാൻ നന്ദിയും പറഞ്ഞു. മലയിടിച്ചിലിനെ തുടർന്ന് ഇളകിയ പാറക്കല്ല് ഭീഷണിയാകുന്നു മുക്കം: കനത്ത മഴയിൽ മലയിടിച്ചിലിനെ തുടർന്ന് ഇളകിയ പാറക്കല്ല് ഭീഷണിയാകുന്നു. പൂവാറൻതോട് അങ്ങാടിക്ക് വിളിപ്പാടകെലയാണ് മണ്ണിടിഞ്ഞുണ്ടായ പാറക്കല്ല് ഭീതിപരത്തുന്നത്. പാറക്കല്ലി​െൻറ എട്ടു മീറ്റർ അകലെ പ്രധാന റോഡ് കടന്നുപോകുന്നുണ്ട്. ഏതുനിമിഷവും ഇടിഞ്ഞുവീഴാൻ രൂപത്തിലാണ് പാറക്കല്ലി​െൻറ കിടപ്പ്. ഇതുമൂലം വാഹന യാത്രികരും കാൽനടക്കാരും അപകടഭീഷണി നേരിടുകയാണ്. ചെങ്കുത്തായ സ്ഥലമായതിനാൽ പാറക്കല്ല് ഉരുണ്ടുവീണാൽ താഴ്ഭാഗത്തെ വീടുകൾക്ക് ഭീഷണിയാകും. താഴ്ഭാഗത്ത് കറപ്പനങ്ങാടിയിൽ എത്തുന്ന ജനങ്ങളുടെ ജീവനും പാറക്കല്ല് ഭീഷണി ഉയർത്തുന്നുണ്ട്. കനത്ത മഴയെ തുടർന്നുണ്ടായ മലയിടിച്ചിലിൽ നിരവധി ജാതിക്കമരങ്ങളും നശിച്ചു. വീണ്ടും കനത്ത മഴയുണ്ടായാൽ ഉരുൾപൊട്ടൽ ഭീഷണിയുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.