പ്ലാസ്​റ്റിക്​ മാലിന്യവിരുദ്ധ ബോധവത്​കരണവും ശുചീകരണവും

തിരുവമ്പാടി: മുസ്ലിം യൂത്ത് ലീഗ് പാമ്പിഴഞ്ഞപാറ യൂനിറ്റ് കമ്മിറ്റി പ്ലാസ്റ്റിക് മാലിന്യവിരുദ്ധ ബോധവത്കരണവും പൊതുസ്ഥല ശുചീകരണവും നടത്തി. അബ്ദുഹാജി വില്ലൻ ഉദ്ഘാടനം ചെയ്തു. അറഫി കാട്ടിപരത്തി, മുസ്തഫ കമാൽ, ഹസൻ ചക്കുങ്ങൽ, അനസ് വില്ലൻ, അബ്ദുൽ ബാരി, നിയാസ്, ഉനൈസ്, നിസാമുദ്ദീൻ എന്നിവർ നേതൃത്വം നൽകി. കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലേക്കുള്ള റോഡ് ചളിക്കളമായി *തിരുവമ്പാടി ഗവ. ഹോമിയോ ആശുപത്രി, മൃഗാശുപത്രി, കൃഷിഭവൻ എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാർ ദുരിതത്തിൽ തിരുവമ്പാടി: നിർദിഷ്ട തിരുവമ്പാടി കെ.എസ്.ആർ.ടി.സി സബ് ഡിപ്പോയിലേക്കുള്ള റോഡ് പ്രവൃത്തി പാതിവഴിയിൽ നിർത്തിയത് യാത്രക്കാർക്ക് ദുരിതമായി. നിലവിലുള്ള തിരുവമ്പാടി കറ്റ്യാട്-പാമ്പിഴഞ്ഞപാറ റോഡാണ് നിർദിഷ്ട കെ.എസ്.ആർ.ടി.സി സബ് ഡിപ്പോ റോഡായി ഗ്രാമപഞ്ചായത്ത് വികസിപ്പിക്കുന്നത്. നിലവിലുള്ള റോഡ് വീതികൂട്ടി നവീകരിക്കുന്ന പ്രവൃത്തി നാലുമാസം മുമ്പാണ് തുടങ്ങിയത്. പുതുതായി ചെമണ്ണിട്ട റോഡ് മഴയായതോടെ ചളിക്കളമായി മാറിയിരിക്കയാണ്. തിരുവമ്പാടി ഗവ. ഹോമിയോ ആശുപത്രി, ഗവ. മൃഗാശുപത്രി, കൃഷിഭവൻ എന്നിവയിലേക്കുള്ള റോഡ് കൂടിയാണിത്. നിരവധി വീട്ടുകാരും റോഡിനെ ആശ്രയിക്കുന്നു. ആശുപത്രികളിലേക്ക് വരുന്നവർ ഏറെ ദുരിതമനുഭവിക്കുന്നു. വാഹനങ്ങൾ ചളിയിൽ താഴുന്ന അവസ്ഥയിലാണ്. ഇരുചക്ര വാഹനങ്ങളും ഓട്ടോകളും ഇതുവഴി സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. റോഡ് ഗതാഗതയോഗ്യമാക്കാൻ നടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.