കടലുണ്ടി: വർധിച്ചുവരുന്ന ലഹരിവസ്തുക്കളുടെ വിൽപനയും ഉപയോഗവും സംബന്ധിച്ച് എക്സൈസ് വകുപ്പിന് വിവരങ്ങൾ കൈമാറാൻ കടലുണ്ടി അങ്ങാടിയിൽ പൊതുജനങ്ങൾക്കായി പരാതിപ്പെട്ടി സ്ഥാപിച്ചു. ഫറോക്ക് എക്സൈസ് റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർ ടി.കെ. നിഷിൽ കുമാർ കടലുണ്ടി ഗ്രാമപഞ്ചായത്ത് വാർഡ് അംഗം അഡ്വ. പി.വി. മുഹമ്മദ് ഷാഹിദിന് കൈമാറി ഉദ്ഘാടനം ചെയ്തു. പടിഞ്ഞാറ് വശത്തെ റെയിൽവെ ഗേറ്റിന് സമീപം സ്ഥാപിച്ച പരാതിപ്പെട്ടിയിൽ പൊതുജനങ്ങക്ക് ലഹരിവസ്തുക്കൾ സംബന്ധിച്ച വിവരങ്ങൾ എഴുതി നിക്ഷേപിക്കാവുന്നതാണ്. വിവരങ്ങൾ നൽകുന്നവരുടെ പേര് വെളിപ്പെടുത്തുന്നതല്ല. ഇപ്രകാരം ലഭിക്കുന്ന പരാതികൾ എക്സൈസ് ഉദ്യോഗസ്ഥർ പരിശോധിച്ച് നടപടി സ്വീകരിക്കും. ചടങ്ങിൽ പ്രിവൻറിവ് ഓഫിസർ ബി. യുഗേഷ് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസ് എടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.