കൊടുവള്ളി: വായന വാരത്തോടനുബന്ധിച്ച് പുള്ളന്നൂർ ന്യൂ ഗവ. എൽ.പി സ്കൂളിൽ കുട്ടികൾക്കുവേണ്ടി 'എനിക്കേറെ ഇഷ്ടപ്പെട്ട സാഹിത്യ കൃതി' എന്ന ശീർഷകത്തിൽ പരിപാടി സംഘടിപ്പിച്ചു. കുട്ടികൾ മുമ്പ് വായിച്ചതും ഇഷ്ടപ്പെട്ടതും പ്രചോദനമേകിയതുമായ കൃതികൾ ചാർട്ടിൽ എഴുതി സ്കൂളിൽ പ്രദർശിപ്പിച്ചു. പ്രദർശനത്തിൽ അമ്പതോളം കുട്ടികൾ പങ്കെടുത്തു. സ്കൂൾ ഹെഡ്മിസ്ട്രസ് പുഷ്പലത പരിപാടികൾ ഉദ്ഘാടനം ചെയ്തു. അനീസ്, ശാന്ത ടീച്ചർ എന്നിവർ സംസാരിച്ചു. കൊടുവള്ളി നഗരസഭയിൽ നഗരസൗന്ദര്യവത്കരണ പരിപാടിക്ക് തുടക്കം -10,000 ചെടികൾ നട്ടുവളർത്തും -പാതയോരങ്ങളിൽ ഫലവൃക്ഷത്തൈകൾ നടും കൊടുവള്ളി: നഗരസഭയിലെ അങ്ങാടികളും പാതയോരങ്ങളും ചെടികളും ഫലവൃക്ഷത്തൈകളും നട്ടുവളർത്തി മോടികൂട്ടുന്ന നഗരസൗന്ദര്യവത്കരണ പരിപാടിക്ക് തുടക്കം. നഗരസഭയുടെ മേൽനോട്ടത്തിൽ ജനപ്രതിനിധികളുടെയും വ്യാപാരികളുടെയും വ്യക്തികളുടെയും വിവിധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ദേശീയപാതയിൽ വെണ്ണക്കാട് മുതൽ വാവാട് വരെയാണ് പദ്ധതിയിൽ ആദ്യഘട്ടം സൗന്ദര്യവത്കരണം നടത്തുക. 10,000 ചെടികൾ ചട്ടികളിലാണ് നട്ട് പരിപാലിക്കുക. ഇതിന് പുറമെ പാതയോരങ്ങളിൽ ഫലവൃക്ഷത്തൈകളും നട്ടുവളർത്തും. പരിപാലന ചുമതല നഗരസഭക്കായിരിക്കും. കൂടാതെ അതത് ഡിവിഷനുകളിലും ചെടികളും ഫലവൃക്ഷത്തൈകളും കൗൺസിലർമാരുടെ നേതൃത്വത്തിൻ ജനപങ്കാളിത്തം ഉറപ്പുവരുത്തി നട്ടുവളർത്തും. ഒരു വർഷത്തിനകം നഗരസഭ പരിധിയിൽ മുഴുവനായി പദ്ധതി പൂർത്തിയാക്കി ശുചിത്വം ഉറപ്പാക്കുന്നതോടൊപ്പം മാതൃക സൗന്ദര്യവത്കരണ നഗരസഭയായി മാറ്റുകയാണ് ലക്ഷ്യമെന്ന് നഗരസഭ ഡെപ്യൂട്ടി ചെയർമാൻ എ.പി. മജീദ് 'മാധ്യമ'ത്തോട് പറഞ്ഞു. കൊടുവള്ളി ബസ്സ്റ്റാൻഡ് പരിസരത്തും ദേശീയപാതയോരത്തും ചെടികൾ സ്ഥാപിച്ച് പദ്ധതിക്ക് തുടക്കംകുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.