അനുസ്മരണം നടത്തി

മുക്കം: ശനിയാഴ്ച നിര്യാതനായ വെസ്റ്റ് ചേന്ദമംഗലൂർ അൻസാർ മഹല്ല് ജനറൽ സെക്രട്ടറി, ഹൽഖ നാസിം, ഖത്തീബ് എന്നീ മേഖലയിൽ പ്രവർത്തിച്ച എം.ടി. അബ്ദുസ്സമദ് മൗലവിയെ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരിച്ചു. പ്രസിഡൻറ് ടി.കെ. പോക്കുട്ടി അധ്യക്ഷതവഹിച്ചു. ഇസ്ലാഹിയ അസോസിയേഷൻ പ്രസിഡൻറ് ഒ. അബ്ദുറഹ്മാൻ മുഖ്യപ്രഭാഷണം നടത്തി. ഒതയ മംഗലം മഹല്ല് പ്രസിഡൻറ് കെ. സുബൈർ, സെക്രട്ടറി കെ.സി. മുഹമ്മദലി, ഹസനുൽബന്ന, ഇ. ബഷീർ, എ. ഗഫൂർ, അയ്യൂബ് അമ്പലത്തിങ്കൽ, ഒ. ഷരീഫ്, ആമിന ടീച്ചർ, ടി. മുഹമ്മദ്, ടി. അബ്ദുല്ല, ഇ.പി. ശംസുദ്ദിൻ, അബ്ദുറഹ്മാൻ ചക്കിങ്കൽ, ടി. അബ്ദുസ്സലാം, ബാവ, ജബ്ബാർ, എൻ.പി. ഹമീദ്, എൻ. അബ്ദുറഹ്മാൻ, സി.കെ ജമാൽ എന്നിവർ സംസാരിച്ചു. അരി വിതരണം നടത്തി മുക്കം: വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച കുടുംബങ്ങൾക്ക് സി.പി.എം കാരശ്ശേരി നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അരി വിതരണം ചെയ്തു. ലോക്കൽ പരുത്തിയിലെ മുന്നൂറോളം കുടുംബങ്ങൾക്കാണ് അരി വിതരണം നടത്തിയത്. സി.പി.എം ഏരിയ കമ്മിറ്റി അംഗവും കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻറുമായ വി.കെ. വിനോദ് ഉദ്ഘാടനം ചെയ്തു. വിനോദ് അധ്യക്ഷത വഹിച്ചു. വി. ജയപ്രകാശ്, വിപിൻ കാരമൂല, കെ. ഭാസ്‌കരൻ, കെ.പി. സുധി, ലിബീഷ്. കെ, താഹിർ കുമാരനെല്ലൂർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.