വീടിനു ഭീഷണിയായി മണ്ണിടിഞ്ഞു

കൊടിയത്തൂർ: ഉയർന്ന സ്ഥലത്തുനിന്ന് മണ്ണിടിഞ്ഞത് വീടിനു ഭീഷണിയായി. കൊടിയത്തൂർ പന്നിക്കോട് കൊളക്കാടൻ സാദിഖി​െൻറ വീടിനോടുചേർന്ന മുകളിലെ മതിലാണ് കഴിഞ്ഞദിവസം രാവിലെ ഒമ്പത്മണിയോടെ വൻ ശബ്ദത്തിൽ ഇടിഞ്ഞത്. വീടിന് അപകട ഭീഷണി ഉയർത്തിനിന്ന രണ്ട് കൂറ്റൻ പാറകൾ മുക്കം ഫയർഫോഴ്സും ദുരന്തനിവാരണ അതോറിറ്റിയും ചേർന്ന് പൊട്ടിച്ചുമാറ്റി അപകടം താൽക്കാലികമായി ഒഴിവാക്കിയിട്ടുണ്ടെങ്കിലും വീടും പരിസരപ്രദേശങ്ങളും ഇപ്പോഴും അപകട ഭീഷണിയിലാണ്. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി.സി. അബ്ദുല്ല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി. ചന്ദ്രൻ, വാർഡ് മെംബർ ഷിജി പരപ്പിൽ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.