റിപ്പൺ: മുറ്റം ഇടിഞ്ഞുതാഴ്ന്ന് ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിൽ രോഗികളായ വൃദ്ധദമ്പതികളൂടെ വീട്. റിപ്പൺ വാളത്തൂരിലെ കുന്നുമ്മൽ രാജൻ-ദേവകി ദമ്പതികളുടെ വീടാണ് ഏതു നിമിഷവും തകർന്നു വീഴാവുന്ന നിലയിലുള്ളത്. മുറ്റത്തെ മണ്ണ് പൂർണമായും ഇടിഞ്ഞ് 30 അടിയോളം താഴേക്ക് വീണ നിലയിലാണുള്ളത്. പച്ചക്കട്ട കൊണ്ട് നിർമിച്ചതും 40 വർഷത്തോളം പഴക്കമുള്ളതുമാണിവരുടെ വീട്. മകൻ രാജേഷും ഭാര്യയും രണ്ടു കുട്ടികളും ഇവരോടൊപ്പമാണ് കഴിയുന്നത്. തോട്ടം തൊഴിലാളിയായ രാജേഷിെൻറ വരുമാനം കൊണ്ടാണ് കുടുംബം കഴിയുന്നത്. വൃദ്ധനായ രാജൻ കിഡ്നി രോഗിയും ഭാര്യ ദേവകി ആസ്തമ രോഗിയുമാണ്. വീട് തകർന്നു വീണാൽ കയറിക്കിടക്കാൻ ഇവർക്ക് ഒരിടമില്ല. ലൈഫ് ഭവനപദ്ധതിയിലേക്ക് ഇവരുടെ പേര് ഗ്രാമസഭ ശിപാർശ ചെയ്തുവെങ്കിലും സർവേ നടത്താൻ വന്ന ഉദ്യോഗസ്ഥർ അതു തള്ളിക്കളയുകയായിരുന്നു. വീടുള്ളവർക്ക് ലൈഫ് പദ്ധതി ആനുകൂല്യത്തിന് അർഹതയില്ലെന്നാണവർ പറയുന്നത്. കുടുംബത്തിെൻറ ദയനീയാവസ്ഥ പരിഗണിച്ച് വീട് അനുവദിക്കണമെന്ന ആവശ്യമുന്നയിച്ച് ജില്ല കലക്ടർക്ക് അപേക്ഷ നൽകാൻ ഒപ്പു ശേഖരണം നടത്തുകയാണ് നാട്ടുകാരിപ്പോൾ. THUWDL6 മണ്ണിടിഞ്ഞതിനെ തുടർന്ന് തകർച്ചഭീഷണിയിലായ മൂപ്പൈനാട് റിപ്പൺ വാളത്തൂരിലെ കുന്നുമ്മൽ രാജെൻറ വീട് വിളംബര ജാഥ മാനന്തവാടി: പഴശ്ശിരാജാ സ്മാരക ഗ്രന്ഥാലയം, യുവജന ക്ഷേമ വകുപ്പ്, പീക്ക് കേബ്ള്‍ സിസ്റ്റം എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തില്‍ മാനന്തവാടിയിലെ ഫുട്ബാള്‍ ആരാധകർ വിളംബര ജാഥ സംഘടിപ്പിച്ചു. പഴശ്ശി ഗ്രന്ഥാലയം പ്രസിഡൻറ് ഷാജൻ ജോസ്, സെക്രട്ടറി വി.കെ. പ്രസാദ്, കെ.എ. സിറാജ്, വി.പി. ഷിനോജ്, സി.കെ. നിസാര്‍, ഗംഗാധരന്‍ മാസറ്റർ എന്നിവർ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.