ആദ്യം തകർന്നത്​ പ്രസാദി​െൻറ വീട്​; മാറിനിന്നതി​െൻറ ആശ്വാസത്തിൽ മറ്റൊരു കുടുംബം

കട്ടിപ്പാറ (കോഴിക്കോട്): കരിഞ്ചോല മലയുടെ വടക്കേ താഴ്വരയിൽ താമസിക്കുന്ന പ്രസാദി​െൻറ വീടാണ് നാടിനെ നടുക്കിയ ദുരന്തത്തിൽ ആദ്യം തകർന്നത്. വ്യാഴാഴ്ച പുലര്‍ച്ചെ 3.30നായിരുന്നു പ്രസാദി​െൻറ വീടിന് പിൻവശത്തെ റബർ മരങ്ങൾ പിഴുത് കല്ലും മണ്ണും പതിച്ചത്. ശബ്ദം കേട്ടുണർന്ന പ്രസാദും ഭാര്യ ബേബിയും അഞ്ചു വയസ്സുള്ള ഇളയ മകൻ അശ്വിനുമായി പുറത്തേക്കോടി. മൂത്ത മകൻ പ്രബിൻ അപ്പോേഴക്കും അലമാരയുടെ ഇടയിൽ പെട്ടുപോയി. കല്ലും മണ്ണും പതിച്ചതോടെ പ്രബിന് രക്ഷപ്പെടാനാവാതെ കുടുങ്ങിപ്പോവുകയായിരുന്നു. ഉരുൾപൊട്ടുന്ന ശബ്ദവും ഉച്ചത്തിലുള്ള കരച്ചിലും കേട്ട് അയൽവാസിയായ സുമേഷടക്കമുള്ളവർ ഒാടിെയത്തി. ഒന്നര മണിക്കൂറിന് ശേഷമാണ് പ്രബിനെ പുറത്തെടുത്തത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രസാദും കുടുംബവും പിന്നീട് സഹോദരിയുടെ വീട്ടിേലക്ക് മാറി. തെങ്ങുകയറ്റ തൊഴിലാളിയായ പ്രസാദിേൻറത് ഷീറ്റിട്ട വീടായിരുന്നു. തൊട്ടടുത്ത് രാജുവി​െൻറ ഉടമസ്ഥതയിലുള്ള വീടും തകർന്നിട്ടുണ്ട്. ഇൗ വീട്ടിൽ ആൾത്താമസമില്ല. പ്രസാദി​െൻറ വീട്ടിലുണ്ടായിരുന്ന എട്ട് ആടുകളിൽ ഒരെണ്ണം മാത്രമാണ് ബാക്കിയായത്. മക​െൻറ പാഠപുസ്തകങ്ങളും മറ്റ് രേഖകളുമെല്ലാം ഒലിച്ചു പോയി. രണ്ടു വർഷം മുമ്പ് ഇൗ വീടിന് കുറച്ചകലെ ചെറിയ തോതിൽ ഉരുൾപൊട്ടിയിരുന്നു. പ്രസാദി​െൻറ വീട് തകർന്നതറിഞ്ഞ് വീട്ടില്‍നിന്ന് മാറിയതിനാലാണ് കരിഞ്ചോലയിലെ ഇൗർച്ച അബ്ദുറഹിമാനും കുടുംബവും വൻദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. വീട് തകർന്നെങ്കിലും ജീവൻ തിരിച്ചു കിട്ടിയതി​െൻറ ആശ്വാസത്തിലാണ് ഇവർ. പ്രസാദി​െൻറ വീട്ടിലെ രക്ഷാപ്രവർത്തനം കഴിഞ്ഞ് വെട്ടി ഒഴിഞ്ഞ തോട്ടത്തിന് സമീപം പുലർച്ചെ നാട്ടുകാർ റോഡിൽ നിൽക്കുേമ്പാഴാണ് ദുരന്തത്തിന് കാരണമായ രണ്ടാമത്തെ ഉരുൾപൊട്ടലുണ്ടായത്. വമ്പൻ പാറകളും മണ്ണും വെള്ളവും ഒഴുകി വരുന്ന ശബ്ദം ദൂേരക്ക് കേൾക്കാമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഇടിമുഴക്കം പോെലയുള്ള ശബ്ദത്തിൽ ഞെട്ടിവിറച്ച നാട്ടുകാർ എത്തുേമ്പാഴേക്കും അരകിലോ മീറ്റർ ചുറ്റളവിൽ ഒലിച്ചുപോയ അവസ്ഥയിലായിരുന്നു. തെങ്ങുകളും കവുങ്ങും പ്ലാവും മഹാഗണിയുമടക്കമുള്ള മരങ്ങളെ പിഴുതെടുത്താണ് മലവെള്ളവും മറ്റും ഒലിച്ചെത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.