ദുരന്തഭൂമിയിൽ ഭീതിയോടെ മലയോരജനത

കോടഞ്ചേരി: മൂന്നു ദിവസമായി തുടരുന്ന കാലവർഷത്തിൽ വിറച്ചുനിൽക്കുകയാണ് മലയോര ജനത. കഴിഞ്ഞ ദിവസങ്ങളിൽ കോടഞ്ചേരി പഞ്ചായത്തിലെ ചെമ്പ്കടവ് , തുഷാരഗിരി, ജീരകപ്പാറ, കണ്ടപ്പൻചാൽ, കൂരോട്ട്പാറ, നെല്ലിപ്പൊയിൽ എന്നിവിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിൽ 65 ഹെക്ടർ കൃഷിയാണ് നഷ്ടപ്പെട്ടത്. വിളകൾ കാലവർഷം നക്കി തുടച്ചു കളയുന്ന പ്രതീതിയാണ്. റബർ, തെങ്ങ്, കവുങ്ങ്, വാഴ, കൊക്കോ തുടങ്ങിയ നാണ്യവിളകളാണ് നഷ്ടപ്പെട്ടത്. കൃഷിവകുപ്പി​െൻറ ഔദ്യോഗിക കണക്കിൽ ഒരു കോടി രൂപയുടെ വിളകളാണ് നശിച്ചിരിക്കുന്നത്. കൃഷി അനുയോജ്യമല്ലാത്തവിധം ഭൂമി വിരൂപമായിരിക്കുകയാണിപ്പോൾ. ഇനി എന്ത് ചെയ്യും എന്ന ആശങ്കയിലാണ് കർഷകർ. അപകടഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ 119 വീടുകളിലെ 474 അംഗങ്ങളെ അഞ്ച് പുനരധിവാസ ക്യാമ്പുകളിലേക്ക് മാറ്റിയിരിക്കുകയാണ്. വയനാട് ചുരത്തിലുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് ഗതാഗതം പൂർണമായും സ്തംഭിച്ചു കോടഞ്ചേരി: ചുരത്തിൽ വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിൽ ഉരുൾപൊട്ടി ചിപ്പിലിത്തോട് ഇരുപത്തൊമ്പതാം മൈൽ ഫോറസ്റ്റ് ഓഫിസിനു സമീപം. ഒരു ഭാഗം മുപ്പതോളം മീറ്റർ സംരക്ഷണഭിത്തിയടക്കം ഒലിച്ചുപോയി. താഴ്ഭാഗത്ത് താമസിച്ചിരുന്ന മൂന്നു കുടുംബത്തെ അടിവാരം എൽ .പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. തൊഴിൽ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ, ജോർജ്ജ് എം.തോമസ് എം.എൽ.എ ജില്ല കലക്ടർ യു.വി. ജോസ്, ജില്ല പഞ്ചായത്ത് മെംബർ വി.ഡി. ജോസഫ് എന്നിവർ ചുരത്തിലെത്തി നിജസ്ഥിതി പൊതുമരാമത്ത് മന്ത്രി ജി. സുധാകരനെ ബോധ്യപ്പെടുത്തി. പൂർണമായും തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് വേണ്ടി കെ.എസ്.ആർ.ടി.സി ബസുകൾ ഷട്ടിൽ ട്രിപ്പുകൾ ആരംഭിക്കും. ചരക്കു വാഹനങ്ങൾക്ക് പൂർണമായും നിരോധനം ഏർപ്പെടുത്തുകയും ചെറുവാഹനങ്ങൾ ബദൽ റോഡ്‌ വഴി കടത്തിവിടുന്നതിനും നിർദേശം നൽകി. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ചുരത്തിൽ മുഴുവൻ സമയവും കേന്ദ്രീകരിച്ച് ഗതാഗത തടസ്സം നീക്കുന്നതിൽ നേതൃത്വം വഹിച്ചു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.