തോട്ടക്കാട് സണ്ണിപ്പടിയിൽ ഉരുൾപൊട്ടി 12 ഏക്കർ കൃഷി നശിച്ചു

മുക്കം: രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ കാരശ്ശേരി പഞ്ചായത്തിലെ . വാഴ, റബർ, കവുങ്ങ്, നെല്ല് തുടങ്ങിയ വിളകളാണ് വ്യാപകമായി നശിച്ചത്. ആളപായമില്ല. കാര മൂലകാരാട്ട് കോളനിയിലെ 50 പേരെ കുമാരനല്ലൂർ ആസാദ് മെമ്മോറിയൽ യു.പി സ്കൂളിലേക്ക് മാറ്റിപ്പാർപ്പിച്ചു. പുതിയോട്ട് കോളനിയിൽനിന്ന് 25 കുടുംബങ്ങളെയും കാരശ്ശേരി ജങ്ഷനിലെ ലക്ഷം വീട് കോളനിയിൽനിന്ന് 15 കുടുംബങ്ങളെയും മാറ്റി. ഇവർക്ക് ആനയാംകുന്ന് ഗവ. എൽ.പി. സ്കൂളിലാണ് താമസ സൗകര്യമൊരുക്കിയത്. ഇൗ കുടുംബങ്ങൾക്ക് നോമ്പുതുറക്കും മറ്റുമുള്ള ഭക്ഷണം കാരശ്ശേരി പഞ്ചായത്ത് അധികൃതർ നൽകി. കാരശ്ശേരി പഞ്ചായത്തിലെ കോളനി മേഖലയിൽനിന്ന് 200 പേരെ മാറ്റി താമസിപ്പിച്ചു. ചേന്ദമംഗലൂർ മംഗലശ്ശേരി തോട്ടത്തിൽ റാഫി, റഫീഖ്, സബ്ജാൻ, താജുദ്ദീൻ എന്നിവരുടെ വീടുകളിൽ വെള്ളം കയറി. സലഫി മസ്ജിദും തോട്ടത്തിൽ കുഞ്ഞോയിയുടെ കടയിലും വെള്ളം കയറി. 15ഒാളം വീടുകൾ ഭീഷണിയിലാണ്. കച്ചേരിയിൽ ഫിറോസ്, ലത്തീഫ് പാണക്കോട്ടിൽ, ദാമോദരൻ, അൻവർ, ലത്തീഫ് എന്നിവരുടെ വീടുകളിലും വെള്ളം കയറി. വ്യാഴാഴ്ച പുലർച്ച അഞ്ചു മണിയോടെ കൗൺസിലർ കെ.ടി. ശ്രീധരൻ, നസീം, ശിഹാബ്, ശശി മാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ വീടുകൾ ഒഴിപ്പിച്ചു. ചേന്ദമംഗലൂർ വടക്ക് വീട്ടിൽ സുബൈറി​െൻറ വീടും പൂർണമായും വെള്ളത്തിലായി. സമീപത്തെ മൂന്നോളം വീടുകൾ ഭീഷണിയിലാണ്. ചേന്ദമംഗലൂർ ചെറുകാരി ഗഫൂറി​െൻറയും പാലിയിൽ അസ്ലാൻട്ടിയുടെയും വീട്ടുമതിലുകൾ തകർന്നു. ചേന്ദമംഗലൂർ എടക്കണ്ടി അബ്ദുറഹ്മാ​െൻറ കോഴിഫാം വെള്ളത്തിലായി. മാമ്പറ്റ രാമൻതോടിൽ ദേവിയുടെ വീട്ടിൽ വെള്ളം കയറി. സമീപത്തെ മൂന്ന് വീടുകൾ ഭിഷണിയിലാണ്. അയനിക്കുന്നിലെ പുഷ്പ​െൻറ വീടി​െൻറ പിറകിൽ മണ്ണിടിഞ്ഞ് ഉറവ് ശക്തമായതോടെ ഭീഷണി നേരിടുകയാണ്. കരിങ്കൽ ക്വാറി പ്രവർത്തനമാരംഭിക്കാൻ നീക്കം നടക്കുന്ന മേഖലയിലാണ് വ്യാഴാഴ്ച രാവിലെ ഏഴു മണിക്ക് ഉരുൾപൊട്ടിയത്. ക്വാറി സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലായിരുന്നു. അപകടമേഖല ഡെപ്യൂട്ടി തഹൽസിൽദാർ അനിതകുമാരി, വില്ലേജ് ഓഫിസർ ഷൈനി, പഞ്ചായത്ത് പ്രസിഡൻറ് വി.കെ. വിനോദ്, വാർഡ് മെംബർ ലിസി, ശിഹാബ് എന്നിവർ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.