ദുരന്ത നിവാരണ അതോറിറ്റി അടിയന്തര യോഗം ചേർന്നു

കോഴിക്കോട്: കനത്ത കാലവർഷത്തിൽ ജില്ലയിൽ ഉരുൾപൊട്ടലും ജീവഹാനിയും ഉണ്ടായ സാഹചര്യത്തിൽ ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. മന്ത്രിമാരായ ഇ. ചന്ദ്രശേഖരൻ, ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, ജില്ല കലക്ടർ യു.വി ജോസ്, ദുരന്തനിവാരണ വിഭാഗം െഡപ്യൂട്ടി കലക്ടർ പി.പി. കൃഷ്ണൻ കുട്ടി തുടങ്ങിയവർ പെങ്കടുത്തു. ജില്ലയിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഉൗർജിതമാക്കാൻ മന്ത്രിമാർ യോഗത്തിൽ നിർദേശം നൽകി. ദുരന്തനിവാരണത്തിന് ആവശ്യമായ എല്ലാ സംവിധാനങ്ങളും ഒരുക്കും. റവന്യൂ വകുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ദുരന്തനിവാരണ പ്രവർത്തനത്തിന് പണം തടസ്സമാകില്ല. ഏത് അടിയന്തര സാഹചര്യവും നേരിടാൻ നടപടി സ്വീകരിക്കുമെന്നും റവന്യൂ മന്ത്രി യോഗത്തിൽ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.