കോഴിക്കോട്: ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് കക്കയം ഡാമിെൻറ ഷട്ടറുകൾ തുറന്നു. അധികജലം പെരുവണ്ണാമൂഴി ഡാമിലൂടെ കുറ്റ്യാടി പുഴയിൽ എത്താൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾക്കും സമീപവാസികൾക്കും ജാഗ്രത നിർദേശം നൽകി. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ തുടങ്ങി പ്രകൃതി ക്ഷോഭങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കരിങ്കൽ, ചെങ്കൽ, മണ്ണ് ഉൾപ്പെടെയുള്ള എല്ലാ ഖനന പ്രവൃത്തികളും നിർത്തി വെക്കണമെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് നിർദേശം നൽകി. കക്കോടി ഗ്രാമപഞ്ചായത്തിലെ ചെറുകുളം ഉപ്പുവെള്ള പ്രതിരോധ ബണ്ടിെൻറ വർക്കിങ് സ്ലാബിന് മുകളിലൂടെയുള്ള കാൽനടയാത്ര നിരോധിച്ചതായി കോഴിക്കോട് ചെറുകിട ജലസേചന വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. ജില്ലയിലെ ക്വാറികളുടെ പ്രവർത്തനം നിർത്തിവെക്കാൻ നേരത്തെ ജില്ല കലക്ടർ യു.വി. ജോസ് ഉത്തരവിട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.