കോഴിക്കോട്: കരിഞ്ചോല മലയില്‍ ഉരുള്‍പൊട്ടലുണ്ടായി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വീതം സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്നും ദേശീയ ദുരന്ത നിവാരണ സേനയുടെ സ്ഥിരം യൂനിറ്റ് കോഴിക്കോട് സ്ഥാപിക്കണമെന്നും ദുരന്ത പ്രദേശം സന്ദര്‍ശിച്ച കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദിഖിെൻറ നേതൃത്വത്തിൽ കെ.പി.സി.സി ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, മുന്‍ ഡി.സി.സി പ്രസിഡൻറ് കെ.സി. അബു തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സൗജന്യ ഭക്ഷണവും മുഴുവന്‍ സമയം വൈദ്യസഹായവും ലഭ്യമാക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.