കോഴിക്കോട്: കട്ടിപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നടത്തിയത് ഉൗർജിത രക്ഷാപ്രവർത്തനം. ദേശീയ ദുരന്ത നിവാരണ സേനയുമെത്തിയതോടെയാണ് രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയിലായത്. എന്നാൽ, കാലാവസ്ഥ മാറിയതിനെ തുടർന്ന് രാത്രി രക്ഷാപ്രവർത്തനം താൽക്കാലികമായി നിർത്തി. വെള്ളിയാഴ്ച്ചയും രക്ഷാപ്രവർത്തനം തുടരും. രണ്ട് ഓഫിസര്‍മാരുള്‍പ്പെടെ 50 പേരടങ്ങുന്ന ദുരന്തനിവാരണ സംഘമാണ് സ്ഥലത്ത് എത്തിയത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശത്ത് നാട്ടുകാരും ഫയര്‍ഫോഴ്സുമാണ് ആദ്യം രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത്. മന്ത്രിമാരായ ടി.പി. രാമകൃഷ്ണൻ, എ.കെ. ശശീന്ദ്രൻ, എം.കെ. രാഘവന്‍ എം.പി, എം.എൽ.എമാരായ കാരാട്ട് റസാക്ക്, ജോര്‍ജ് എം. തോമസ്, പി.ടി.എ. റഹീം, ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി, ജില്ല കലക്ടര്‍ യു.വി. ജോസ്, സബ് കലക്ടര്‍ വി. വിഘ്നേശ്വരി, താമരശ്ശേരി തഹസിദാര്‍ മുഹമ്മദ് റഫീഖ്, കട്ടിപ്പാറ പഞ്ചായത്ത് പ്രസിഡൻറ് ബേബി രവീന്ദ്രന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചത്. അപകടത്തില്‍പ്പെട്ട പ്രസാദിനെയും കുടുംബത്തെയും മന്ത്രിമാരും എം.എൽ.എയും ജില്ല പഞ്ചായത്ത് പ്രസിഡൻറും ജില്ല കലക്ടറും താമരശ്ശേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചു. കോഴിക്കോട് ബീച്ച്, വെള്ളിമാട്കുന്ന്, മുക്കം, നരിക്കുനി എന്നിവിടങ്ങളില്‍നിന്നാണ് ആദ്യം ഫയര്‍ഫോഴ്സ് യൂനിറ്റുകൾ ദുരന്ത പ്രദേശത്ത് എത്തിയത്. കനത്ത മഴ തുടരുന്നതും ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് പ്രദേശത്ത് ചളി നിറഞ്ഞതും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.