വേളം: വേളം പഞ്ചായത്തിലെ തീക്കുനി, കാക്കുനി, ചോയിമഠം, പോറ്റേക്കുനി, പൂമുഖം എന്നിവിടങ്ങളിൽ വെള്ളം കയറി. തീക്കുനി, പൊറ്റേക്കുനി, ഓങ്ങാര പൊയിൽ പ്രദേശങ്ങളിലെ 15ഒാളം കുടുംബങ്ങളെ വീട്ടിൽ വെള്ളം കയറിയതിനാൽ മാറ്റിപ്പാർപ്പിച്ചു. തീക്കുനി അങ്ങാടിയിലെ കടകളിൽ വെള്ളം കയറി. വടകര, കക്കട്ട് , പള്ളിയത്ത് എന്നിവിടങ്ങളിലേക്കുള്ള വാഹന സർവിസുകൾ നിർത്തിവെച്ചു. കക്കട്ടിൽനിന്നും തീക്കുനിയിലേക്ക് യാത്ര ചെയ്ത വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങി. പൂമുഖം അങ്ങാടിയിലും ചോയിമഠത്തും വെള്ളം കയറി, റോഡുകൾ ഒലിച്ചു. തീക്കുനി പ്രദേശത്തെ ഏതാനും കുടുംബാംഗങ്ങളെ മാറ്റി. കോയൂറമ്മൽ ബാലൻ, ഓങ്ങാരപൊയിൽ പങ്കജാക്ഷൻ, കുനിയിൽ ജാഫർ, ഓങ്ങാര പൊയിൽ അബ്ദുല്ല, ചെറുകുന്നുമ്മൽ രാജു തോമസ്, എം.എം. കുഞ്ഞിരാമൻ ഓങ്ങാരകുനി, കണിയാൻങ്കണ്ടി രവീന്ദ്രൻ, കോയൂറമ്മൽ കുഞ്ഞിരാമൻ, ഒ.കെ. ശങ്കരൻ, പൂമുഖത്തെ കുറ്റിയിൽ എന്നിവരെ മാറ്റി. എം.എൻ. മമ്മു, എം.എം. ചാത്തു, ചെറുപറോൽ സാജിത തുടങ്ങിയവരുടെ വീടുകളിലും വെള്ളം കയറി. തീക്കുനി മരമില്ലിലെ യന്ത്രങ്ങൾ, മരങ്ങൾ എന്നിവ നശിച്ചു. തീക്കുനി അങ്ങാടിയും പരിസര പ്രദേശവും പാറക്കൽ അബ്ദുല്ല എം.എൽ.എ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. അബ്ദുല്ല, വടകര തഹസിൽദാർ എം. സതീശ് കുമാർ എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.