കുറ്റ്യാടി: നീലേച്ചുകുന്നിൽ പ്രവർത്തിക്കുന്ന ശ്രീ ഗ്യാസ് ഏജൻസി ഓഫിസ് ജീവനക്കാരെ പുറത്തുനിെന്നത്തിയ സംഘം മർദിച്ചതായി പരാതി. കെ.പി. അർജുൻ, കെ. സന്ദീപ് എന്നിവർക്കാണ് മർദനമേറ്റത്. ഇവരെ കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റ്യാടി പൊലീസ് കേസെടുത്തു. വെള്ളപ്പൊക്കം: നഷ്ടപരിഹാരം നൽകണം -എം.എൽ.എ വേളം: കനത്തമഴയിലും വെള്ളപ്പൊക്കത്തിലും നാശനഷ്ടം സംഭവിച്ച വേളം പഞ്ചായത്തിലെ വ്യാപാരികൾക്കും വീട്ടുകാർക്കും നഷ്ടപരിഹാരം നൽകണമെന്ന് പാറക്കൽ അബ്ദുല്ല എം.എൽ.എ ആവശ്യപ്പെട്ടു. ഇതിനായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.