നാദാപുരം: കനത്ത മഴയിൽ കുറ്റ്യാടി മെയിൻ കനാലിെൻറ ഭാഗമായ എളയടം ബ്രാഞ്ച് കനാൽ തകർന്ന് വൻ ജലപ്രവാഹം. വെള്ളം കുത്തിയൊഴുകുകയാണ്. കനാലിെൻറ ഇരുവശത്തുമുള്ള മരങ്ങൾ ഒഴുക്കിൽ കടപുഴകി. വ്യാഴാഴ്ച ഉച്ചക്ക് 12ഒാടെയാണ് അപകടം. മണക്കുളങ്ങര ക്ഷേത്രത്തിനു സമീപം കനാലിെൻറ ഇടതുഭാഗമാണ് മൂന്നു മീറ്ററിലധികം പൊട്ടിയത്. കനാലിലെ വെള്ളം എളയടം ഭാഗത്തേക്ക് കുത്തിയൊഴുകിയത് പരിഭ്രാന്തി പരത്തി. എളയടം വയലിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കനാൽ പരിസരത്തെ വീട്ടുകാരെ ഉടൻ മാറ്റിയതിനാൽ വൻ അത്യാഹിതം ഒഴിവായി. ജലത്തിെൻറ ഒഴുക്ക് നിർത്താൻ വൈകീട്ടും ആയിട്ടില്ല. കനാലിന് നേരത്തേ വിള്ളലുണ്ടായിരുന്നത് ജല വകുപ്പ് അധികൃതരെ അറിയിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു. ശക്തമായ മഴയെ തുടർന്ന് മണ്ണ് കുതിർന്നതോടെ വിള്ളൽകൂടി കനാൽ പൊട്ടിയത്. മണിക്കൂറുകളോളം വെള്ളം കുത്തി ഒഴുകിയതിനാൽ സമീപത്തെ റോഡിലും വിള്ളൽ രൂപപ്പെട്ടു. നാദാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം.കെ. സഫീറയും റവന്യൂ അധികൃതരും പ്രേദശം സന്ദർശിച്ചു. കനാൽ പൊട്ടിയതറിഞ്ഞ് തടിച്ചുകൂടിയ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസ് നന്നേ പാടുപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.