ആയഞ്ചേരി: കനത്തമഴയിൽ റോഡുകളും ടൗണുകളും വെള്ളത്തിൽ മുങ്ങിയതിനാൽ ഗ്രാമീണമേഖല നിശ്ചലമായി. ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിലെ റോഡുകളും ടൗണുകളുമാണ് വെള്ളത്തിലായത്. മണിക്കൂറുകളോളം ഗതാഗതം നിലച്ചു. നീർച്ചാലുകൾ നികത്തിയതിനെ തുടർന്നാണ് മഴവെള്ളം റോഡുകൾ വഴി ഒഴുകിയത്. ആയഞ്ചേരി, കോട്ടപ്പള്ളി ടൗണുകൾ വെള്ളത്തിൽ മുങ്ങി. ആയഞ്ചേരി ടൗൺ രണ്ടു ദിവസമായി വെള്ളത്തിലാണ്. കടകളിലും വെള്ളം കയറി. പെരുന്നാൾ പ്രമാണിച്ച് വലിയ കച്ചവടം പ്രതീക്ഷിച്ച കച്ചവടക്കാർക്ക് മഴ തിരിച്ചടിയായി. മഴയെ തുടർന്ന് ആയഞ്ചേരി-തറോപ്പൊയിൽ, തിരുവള്ളൂർ ഭാഗത്തേക്കുള്ള ഗതാഗതം മുടങ്ങി. പെരുന്നാൾ നമസ്കാരം ആയഞ്ചേരി മസ്ജിദുൽ ജമാൽ: ഫൈസൽ പൈങ്ങോട്ടായി -8.30
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.