കൊയിലാണ്ടി: തോടിലെ മലിനജലം പരന്നൊഴുകുന്നതു കാരണം ഏഴു കുടിക്കൽ പ്രദേശം പകർച്ചവ്യാധി ഭീഷണിയിൽ. ഏഴു കുടിക്കൽ തോട് കടലിലേക്കാണ് ഒഴുകിയെത്തുക. എന്നാൽ, വർഷകാലത്ത് കടൽ തിരയോടൊപ്പം മണൽ അടിച്ചുകയറി തോടിെൻറ മുഖം അടയും. ഇത് കൃത്യമായ ഇടവേളകളിൽ തുറന്നുകൊടുക്കണം. അങ്ങനെ ചെയ്തില്ലെങ്കിൽ തോടു നിറഞ്ഞ് സമീപ പ്രദേശങ്ങളിലേക്ക് പരന്നൊഴുകും. സർവവിധ മാലിന്യങ്ങളും ഒഴുകിയെത്തുന്ന തോടാണിത്. പുതിയപുരയിൽ ശശിധരനും കുടുംബവുമാണ് ഇതിെൻറ ദുരിതം കൂടുതൽ അനുഭവിക്കുന്നത്. വീടിനു ചുറ്റും മലിനജലമാണ്. ഏഴുകുടിക്കൽ എൽ.പി. സ്കൂളും സമീപത്താണ്. പുലിമുട്ട് സ്ഥാപിച്ചെങ്കിൽ മാത്രമേ പ്രശ്നത്തിനു ശാശ്വത പരിഹാരം കാണാൻ കഴിയൂ എന്നാണ് പ്രദേശത്തുകാരുടെ അഭിപ്രായം. അനുമോദിച്ചു മേപ്പയൂർ: തറമൽ സുബുലുസ്സലാം മദ്റസയിൽനിന്ന് സമസ്ത പൊതുപരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ കാരയാട് മേഖല ശിഹാബ് തങ്ങൾ റിലീഫ് സെല്ലിെൻറ ആഭിമുഖ്യത്തിൽ അനുമോദിച്ചു. സി.കെ.എസ് ദാരിമി ഉദ്ഘാടനം ചെയ്തു. ഇ.കെ. അഹദ് മൗലവി അധ്യക്ഷത വഹിച്ചു. പി.എം. അവറാൻ ഹാജി, പി.കെ. മമ്മി ഹാജി, എം.എം. അബ്ദുൽ അസീസ് മൗലവി, കെ.എം. അബ്ദുസ്സലാം, എ.ൻ.കെ. അഷ്റഫ്, സി.കെ. നൗഷാദ് മൗലവി, എ.കെ. റാഷിദ് എന്നിവർ സംസാരിച്ചു. എം.എം. അബ്ദുൽ അസീസ് മൗലവി, കെ.എം. റിനാദ, ലുലു ലിഫാന, ടി. ശാദിയ, ശിഫ ഫാത്തിമ എന്നിവർ ആദരവ് ഏറ്റുവാങ്ങി. പ്രവേശനോത്സവം കൊയിലാണ്ടി: ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി. സ്കൂൾ പ്രവേശനോത്സവം ഇ.കെ. ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെംബർ ടി.വി. സാദിഖ് അധ്യക്ഷത വഹിച്ചു. എ. സുരേഷ്, എൻ. ഇന്ദിര, പി. സോമൻ, എൻ.പി. പുരുഷു, പി.പി. രാജൻ, കെ. തങ്കമണി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.