ഉത്സവമായി സ്​കൂൾ പ്രവേശനം

പേരാമ്പ്ര: ബ്ലോക്ക്തല പ്രവേശനോത്സവം വൃന്ദാവനം എ.യു.പി സ്‌കൂളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് കെ.എം. റീന അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം അജിത കൊമ്മിണിയോട്ട്, പഞ്ചായത്തംഗം വി. ആലീസ് മാത്യൂ, എ.ഇ.ഒ പി. ഗോപാലന്‍, പ്രധാനാധ്യാപിക എം. രജനി തുടങ്ങിയവര്‍ സംസാരിച്ചു. വടക്കുമ്പാട് ജി.എല്‍.പി സ്‌കൂളില്‍ പ്രവേശനോത്സവം പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ വി.കെ. സുമതി ഉദ്ഘാടനം ചെയ്തു. എം.പി.ടി.എ പ്രസിഡൻറ് രഷിത അധ്യക്ഷത വഹിച്ചു. നജും പാലേരി, പ്രധാനാധ്യാപകന്‍ ശശി തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്ര എ.യു.പി സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പ്രധാനാധ്യാപകന്‍ കെ.കെ. രാജീവന്‍ അധ്യക്ഷത വഹിച്ചു. ചക്രപാണി മാജിക് ഷോ നടത്തി. പി.ടി.എ പ്രസിഡൻറ് ഇ.പി. സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ശ്രീധരന്‍ കല്ലാട്ട്, അലങ്കാര്‍ ഭാസ്‌കരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. കല്ലോട് ഗവ.എല്‍.പി.സ്‌കൂള്‍ പ്രവേശനോത്സവം കൂത്താളി പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.എം. പുഷ്പ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസര്‍ സി. മുജീബ്, പഞ്ചായത്തംഗം വി.എം. അനൂപ് കുമാര്‍, പി.ടി.എ പ്രസിഡൻറ് സനാതനന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പേരാമ്പ്ര: മരുതേരി മാപ്പിള എൽ.പി സ്കൂളിൽ പ്രവേശനോത്സവവും സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും ഗ്രാമപഞ്ചായത്ത് മെംബർ ജിഷ കൊട്ടപ്പുറത്ത് നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് കെ. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. ജിഷ്ണു സി. വാര്യർ, ഹെഡ്മിസ്ട്രസ് ടി.കെ. ജിഷ തുടങ്ങിയവർ സംസാരിച്ചു. ചെറുവാളൂർ ഗവ. എൽ.പി. സ്കൂൾ പ്രവേശനോത്സവം നൊച്ചാട് പഞ്ചായത്തംഗം ശോഭനാ വൈശാഖ് ഉദ്ഘാടനം ചെയ്തു. കുന്നത്ത് നാരായണൻ അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എൻ.കെ. നാരായണൻ, എം.കെ. ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.