ഈങ്ങാപ്പുഴ: താമരശ്ശേരി ചുരത്തിെൻറ പരിസരപ്രദേശങ്ങളായ അടിവാരം മുപ്പതേക്ര, വള്ളിയാട് ഭാഗങ്ങളിൽ വ്യാപിച്ചുവരുന്ന പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി അടിവാരം മുതൽ ഏഴാം വളവുവരെ ആരോഗ്യ വകുപ്പിെൻറ നേതൃത്വത്തിൽ പരിശോധന നടത്തി. മലമ്പനി, ഡെങ്കിപ്പനി എന്നിവ പടർന്നുപിടിക്കുന്നതിെൻറ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വനം വകുപ്പ്, ദേശീയപാത, പൊലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ എന്നിവരുടെ സഹകരണത്തോടെയാണ് പരിശോധന നടത്തിയത്. മുന്നൂറ്റി അമ്പതോളം വീടുകളിലേക്കുള്ള കുടിവെള്ള സ്രോതസ്സായ ഒറവുചാലുകളിലേക്ക് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശനമായ നടപടികൾ കൈക്കൊള്ളുന്നതിന് വിവിധ ഡിപ്പാർട്മെൻറിെൻറ സഹകരണം ആരോഗ്യ വകുപ്പ് അധികൃതർ അഭ്യർഥിച്ചു. നിക്ഷേപിക്കപ്പെടുന്ന മാലിന്യകെട്ടുകൾ പരിശോധിച്ച് തെളിവുകൾ ശേഖരിച്ച് നടപടി സ്വീകരിക്കും. ചുരത്തിൽ മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ പ്രത്യേകം സ്ക്വാഡുകൾ രൂപവത്കരിച്ച് ചുരം സംരക്ഷണ സമിതി പ്രവർത്തകർ നിരീക്ഷണം നടത്തുന്നതിനും തീരുമാനിച്ചു. മെഡിക്കൽ ഓഫിസർ കെ. വേണുഗോപാലിെൻറ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ ഒ.കെ. ജനാർദനൻ, ദേശീയപാത എക്സി. എൻജിനീയർ ജമാൽ മുഹമ്മദ്, ഓവർസിയർമാരായ സലിം, ആേൻറാ പോൾ, ഫോറസ്റ്റ് റേഞ്ച് ഓഫിസർ ഇമ്രോസ് ഏലിയാസ് നവാസ്, സീനിയർ ഫോറസ്റ്റ് ഓഫിസർ ടി.പി. മനോജ് ജില്ല പഞ്ചായത്ത് മെംബർ വി.ഡി. ജോസഫ്, ഗ്രാമപഞ്ചായത്ത് മെംബർ മുത്തു അബ്ദുൽ സലാം, താമരശ്ശേരി പൊലീസ് എ.എസ്.ഐ സെബാസ്റ്റ്യൻ, ചുരം സംരക്ഷണ സമിതി ഭാരവാഹികളായ മൊയ്തു മുട്ടായി, പി.കെ. സുകുമാരൻ, വി.കെ. താജുദ്ദീൻ, ഷൗക്കത്ത് എലിക്കാട് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.