റോഡ് തോടായി; പരിസരവാസികൾ പ്രക്ഷോഭത്തിലേക്ക്

കുറ്റിക്കാട്ടൂർ: വഴി നടക്കാനോ വാഹന ഗതാഗതത്തിനോ കഴിയാതെ റോഡ് വെള്ളത്തിനടിയിലായി. പെരിങ്ങളം എം.എൽ.എ റോഡിൽനിന്നുള്ള ലിങ്ക് റോഡായ 17 ാംവാർഡിൽ പെട്ട കലങ്ങോട്ട് താഴം ലിങ്ക് റോഡാണ് മഴപെയ്യുന്നതോടെ തോടായി മാറുന്നത്. ഇവിടെ പല ഭാഗത്തും മണ്ണിട്ട് നികത്തുകയും തൊട്ടടുത്ത തോട് മാലിന്യം നിറഞ്ഞ് ഒഴുക്കുനിലക്കുന്നതും കാരണമാകുന്നുണ്ട്. മാമ്പുഴ തോടി​െൻറ കൈ വഴിയായി ഒഴുകുന്ന ഈ തോട് ആഴം കൂട്ടി മാലിന്യം നീക്കിയാൽ ഒരു പരിധിവരെ പ്രശ്നത്തിന് പരിഹാരമാവും. പരിസരവാസികൾ നിരവധി തവണ ബന്ധപ്പെട്ടവർക്ക് പരാതി നൽകിയെങ്കിലും പരിഹാരമായിട്ടില്ല. ജനപ്രതിനിധികൾ ഈ പ്രശ്നം മുഖവിലയ്ക്കെടുത്തിട്ടില്ലെന്നും പരാതിയുണ്ട്. നൂറിലധികം വീട്ടുകാരും വഴിയാത്രക്കാരും ദുരിതത്തിലായ ഈ പ്രശ്നത്തിന് നിവാരണം ആവശ്യപ്പെട്ട് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വയലോരം െറസിഡൻറ്സ് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. ടി.എം.സി. അബൂബക്കർ അധ്യക്ഷത വഹിച്ചു. photo: kutti10.jpg വെള്ളക്കെട്ട് മൂലം തോടായി മാറിയ കലങ്ങോട്ട് താഴം റോഡ് കാർ തകർത്തതിൽ പ്രതിഷേധം മൂഴിക്കൽ: വീട്ടിൽ നിർത്തിയിട്ട കാർ തകർത്തതിൽ റെസിഡൻറ്സ് അസോസിയേഷനുകളും സംഘടനകളും പ്രതിഷേധിച്ചു. പോലൂർ സ്കൂളിനു സമീപം അൽ റെയ്ഹാനിലെ സെയ്ദ് ഹാഷിം ഹുസൈ​െൻറ വീട്ടിൽ നിർത്തിയിട്ട കാർ കഴിഞ്ഞ ദിവസം രാത്രിയിൽ അജ്ഞാതർ അടിച്ചു തകർക്കുകയായിരുന്നു. പൊതുപ്രവർത്തകനും സെൻട്രൽ പോലൂർ റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറിയുമാണ് ഹുസൈൻ. പോലൂർ റോഡ് ഉപഭോക്തൃ സമിതി കൺവീനറുമാണ്. അക്രമികളെ ഉടൻ പിടികൂടണമെന്ന് പ്രതിഷേധയോഗം ആവശ്യപ്പെട്ടു. ഹാഷിഷ് കുമാർ അധ്യക്ഷത വഹിച്ചു. കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് അംഗം മോഹനൻ, അശോകൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ചേവായൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.