* വെള്ളത്തിൽ മുങ്ങി മുപ്പതോളം കുടുംബങ്ങൾ ദുരിതത്തിൽ വേങ്ങേരി: ജപ്പാൻ കുടിവെള്ളത്തിന് ൈപപ്പിട്ടതിനാൽ തോട് അടഞ്ഞ് പ്രദേശം വെള്ളത്തിലായി. കരിക്കാംകുളം മോറോത്തുതാഴം വയലിൽ 30ഒാളം കുടുംബങ്ങളാണ് വീടുകൾ വെള്ളത്തിലായി ദുരിതത്തിലായത്. അഞ്ച് കുടുംബങ്ങൾ വീടൊഴിഞ്ഞ് ബന്ധുവീട്ടിൽ താമസം തേടി. ദയാ സെൻററിന് പിറകിലെ മോറോത്തുതാഴം തോടാണ് പൈപ്പിട്ടതിനാൽ ഒഴുക്കുനിലച്ച് കരകവിഞ്ഞ് വെള്ളം പൊന്തിയത്. നാലുദിവസമായി വീടുകൾ വെള്ളത്തിലാണ്. മോറോത്തുതാഴം അസീസ്, ശാന്ത, വിജയൻ, മുസ്താക്ക്, ഗംഗാധരൻ എന്നിവർ വീടൊഴിഞ്ഞുപോയി. മമ്മദ്, പ്രസാദ്, ഹംസ മാസ്റ്റർ എന്നിവരുടെ വീട് വെള്ളത്തിലായിരിക്കുകയാണ്. വയൽപ്രദേശമാണെങ്കിലും ഇങ്ങനെയൊരു ദുരിതം ഇതുവരെയുണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. അശാസ്ത്രീയമായ നിർമാണമാണ് ജനങ്ങളെ ദുരിതത്തിലാക്കിയിരിക്കുന്നത്. കൗൺസിലർ രതീദേവി സ്ഥലം സന്ദർശിച്ചു. മഴ കനക്കുന്നതോടെ പ്രദേശത്തെ ജനങ്ങൾ ഭീതിയിലാണ്. photo vayal കരിക്കാംകുളം മോറോത്തുതാഴം വയലിൽ വെള്ളം കയറിയതിനാൽ ഒഴിഞ്ഞുപോയ മോറോത്തുതാഴം അസീസിെൻറ വീട്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.