കക്കോടി: കക്കോടി പാലം വളവിലെ വാഹനാപകടങ്ങൾക്ക് അറുതിയാവുന്നില്ല. ബുധനാഴ്ച പുലർച്ച മൂന്നിന് മിനിലോറി മറിഞ്ഞ് രണ്ടുപേർ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. തമിഴ്നാട്ടിലെ കൊട്ടംചിത്രത്തിൽനിന്ന് ബാലുശ്ശേരിയിലേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന ടി.എൻ 57 എ.പി. 481 മിനിലോറിയാണ് മറിഞ്ഞത്. കൊട്ടംചിത്രം സ്വദേശികളായ പെരിയസ്വാമി (26), സൂര്യ (21) എന്നിവരാണ് പരിക്കുകളോടെ രക്ഷപ്പെട്ടത്. രാവിലെ എട്ടരയോടെ കാറും ഗുഡ്സ് ഒാേട്ടായും കൂട്ടിയിടിച്ച് ഒാേട്ടാ മറിഞ്ഞതുമൂലം ഏറെനേരം വാഹനഗതാഗതം സ്തംഭിച്ചു. കക്കോടി പാലംവളവിൽ വർഷങ്ങളായി തുടരുന്ന അപകടങ്ങൾക്ക് അറുതിയാവുന്നില്ല. വളവ് ഒഴിവാക്കി പഴയ റോഡ് പുനർനിർമിക്കണമെന്ന ആവശ്യം അധികൃതർ അവഗണിക്കുകയാണ്. നിരവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടും അധികൃതർ കണ്ണുതുറക്കുന്നില്ല. അറുപതുവർഷത്തിൽപരം പഴക്കമുള്ള പാലം പൊട്ടിപ്പൊളിയാൻ തുടങ്ങിയിരിക്കുകയാണ്. photo lorry10.jpg കക്കോടി പാലം വളവിൽ ബുധനാഴ്ച പുലർച്ചയുണ്ടായ അപകടത്തിൽ മറിഞ്ഞ ലോറി auto 10.jpg കക്കോടി പാലം വളവിനു സമീപം ഗുഡ്സ് ഒാേട്ടായും കാറും കൂട്ടിയിടിച്ച് മറിഞ്ഞ ഗുഡ്സ് ഒാേട്ടാ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.