കക്കോടി: ലോക ഫുട്ബാളിെൻറ ആരവം മുഴങ്ങിയതോടെ കാൽപന്തുകളിയുടെ ആരാധകർ വിവിധ വർണങ്ങളിലും രൂപങ്ങളിലുമുള്ള കൂറ്റൻ കട്ടൗട്ടുകളാലും ഫ്ലക്സുകളാലും നാടിനെ പുളകമണിയിക്കുേമ്പാൾ വ്യത്യസ്തതയാർന്ന ആവേശമാണ് മോരീക്കരയിൽ. ഫുട്ബാൾ മാമാങ്കം കഴിയുംവരെ പ്രവീണിെൻറ കാറിന് ഒാട്ടമുണ്ടായിരിക്കില്ല. അർജൻറീനൻ ആരാധകൻ പ്രവീൺ ഡിക്രൂസ് തനിക്കേറ്റവും വിലപ്പെട്ട കാറിന് ആകാശനീലിമയും വെള്ളയും തേച്ച് റോഡരികിൽ നിർത്തിയിരിക്കുകയാണ്. കളികഴിയുന്നതുവരെ കാറിന് ഒാട്ടമുണ്ടായിരിക്കില്ലെന്നാണ് പ്രവീൺ പറയുന്നത്. കളിയുത്സവം തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുേമ്പതന്നെ ബ്രസീലിെൻറയും അർജൻറീനയുടെയും ആരാധകർ പ്രചാരണയുദ്ധം തുടങ്ങിക്കഴിഞ്ഞു. നിരവധി കൂറ്റൻ ഫ്ലക്സ് ബോർഡുകൾ കക്കോടി പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.